ETV Bharat / bharat

ഉംപുന്‍ ദുരന്തം; പരിക്കേറ്റ പെലിക്കന്‍ പക്ഷികളെ രക്ഷിച്ച് വനം വകുപ്പ് - American Brown Pelicans

ഉംപുന്‍ ദുരന്തത്തില്‍ പരിക്കേറ്റ മൃഗങ്ങളെ ചികിത്സിക്കുന്നതിന് 32 മൃഗങ്ങളുടെ ഹെല്‍ത്ത് ക്യാമ്പുകളും സംസ്ഥാനത്ത് ആരംഭിച്ചു.

പരിക്കേറ്റ പെലിക്കന്‍ പക്ഷികളെ രക്ഷിച്ച് വനം വകുപ്പ്  Odisha forest dept  American Brown Pelicans  Cyclone Amphan
ഉംപുന്‍ ദുരന്തം; പരിക്കേറ്റ പെലിക്കന്‍ പക്ഷികളെ രക്ഷിച്ച് വനം വകുപ്പ്
author img

By

Published : May 27, 2020, 1:12 PM IST

ഭുവനേശ്വര്‍: ഉംപുന്‍ ചുഴലിക്കാറ്റില്‍ അകപ്പെട്ട പെലിക്കന്‍ പക്ഷികളെ രക്ഷിച്ച് ഒഡീഷ വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ഒഡീഷന്‍ തീരങ്ങളില്‍ വീശിയടിച്ച ഉംപുന്‍ ചുഴലിക്കാറ്റ് നിരവധി മൃഗങ്ങളേയും പക്ഷികളേയും ബാധിച്ചു. ശൈത്യകാലമെത്തുമ്പോള്‍ ഒഡീഷയിലെ പരാദീപ് പ്രദേശത്ത് നിരവധി ദേശാടന കിളികളെത്താറുണ്ട്. ദേശാടനത്തിനെത്തിയ ഒരു കൂട്ടം പെലിക്കന്‍ കിളികളാണ് ഉംപുന്‍ ദുരന്തത്തില്‍ അകപ്പെട്ടതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കേറ്റ പക്ഷികളെ നാട്ടുകാരാണ് വനം വകുപ്പിനെ ഏല്‍പ്പിച്ചത്.

ഉംപുന്‍ ദുരന്തത്തില്‍ പരിക്കേറ്റ മൃഗങ്ങളെ ചികിത്സക്കുന്നതിന് 32 ഹെല്‍ത്ത് ക്യാമ്പുകളും സംസ്ഥാനത്ത് ആരംഭിച്ചു. 79 മൃഗഡോക്ടര്‍മാരെ ക്യാമ്പുകളില്‍ നിയോഗിച്ചതായും വനം വകുപ്പ് പറഞ്ഞു. ഇതുവരെ 1,242 മൃഗങ്ങളെ ചികിത്സിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.