ETV Bharat / bharat

കൂടുതല്‍ കേന്ദ്രങ്ങള്‍, കുറച്ച് വിദ്യാര്‍ഥികള്‍; 13ന് നീറ്റ് പരീക്ഷ

എന്‍ടിഎ ഉദ്യാഗസ്ഥര്‍ നല്‍കുന്ന വിവര പ്രകാരം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15.97 ലക്ഷം വിദ്യാർഥികള്‍ നീറ്റിനു വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

NTA  NEET Exam  NTA gears up to conduct NEET on September 13  NEET  നീറ്റ്  സെപ്റ്റംബര്‍ 13ന് നീറ്റ് പരീക്ഷ
നീറ്റ് പരീക്ഷ
author img

By

Published : Sep 11, 2020, 5:14 PM IST

ജെഇഇ മെയിന്‍ പരീക്ഷക്ക് ശേഷം നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സി (എന്‍ടിഎ) നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്തുവാനായി ഒരുക്കങ്ങള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 13ന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള നീറ്റില്‍ 15 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതാന്‍ വേണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 1ന് ആരംഭിച്ച എഞ്ചിനീയറിങ്ങ് കോളജുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ജോയിന്‍റ് എന്‍ട്രന്‍സ് എക്‌സാം (ജെഇഇ മെയിന്‍) ഈ ഞായറാഴ്ചയോടെ അവസാനിക്കുകയാണ്.

കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ മുന്‍പ് രണ്ട് തവണ മാറ്റി വെച്ചതിനു ശേഷമാണ് നിര്‍ണായക പ്രവേശന പരീക്ഷ സെപ്റ്റംബറില്‍ നടത്താൻ തീരുമാനിച്ചത്.

എന്‍ടിഎ ഉദ്യാഗസ്ഥര്‍ നല്‍കുന്ന വിവര പ്രകാരം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15.97 ലക്ഷം വിദ്യാർഥികള്‍ നീറ്റിനു വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ജെഇഇയില്‍ നിന്ന് വ്യത്യസ്തമായി നീറ്റ് കടലാസില്‍ എഴുതി തയ്യാറാക്കുന്ന പരീക്ഷയാണ്. സാമൂഹിക അകലം പാലിക്കുക എന്നുള്ള ലക്ഷ്യം വെച്ചു കൊണ്ട് നീറ്റ് പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം 2546ല്‍ നിന്നും 3843 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ഒരു മുറിയില്‍ 12 വിദ്യാർഥികളെയാണ് പരീക്ഷ എഴുതുവാന്‍ അനുവദിക്കുക. മുന്‍പ് ഇത് 24 വിദ്യാർഥികളായിരുന്നു.

“പരീക്ഷാ ഹാളിനു പുറത്ത് സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി വിദ്യാർഥികള്‍ ഹാളിലേക്ക് പ്രവേശിക്കുന്നതും പുറത്തു കടക്കുന്നതും നിശ്ചിത സമയം വിട്ടു കൊണ്ടായിരിക്കും. മാത്രമല്ല, ഹാളിനു പുറത്ത് കാത്തു നില്‍ക്കുമ്പോള്‍ കൃത്യമായ സാമൂഹിക അകലം വിദ്യാർഥികള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുന്നതിനായി പരീക്ഷാ കേന്ദ്രങ്ങളിലെല്ലാം ഏര്‍പ്പാടുകള്‍ ചെയ്തിട്ടുമുണ്ടെന്ന് എന്‍ടിഎയുടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൃത്യമായ സാമൂഹിക അകലം പാലിക്കുന്നതിനായി എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നുള്ള വിശദാംശങ്ങള്‍ അടങ്ങിയ ഒരു മാര്‍ഗ നിര്‍ദേശം വിദ്യാർഥികള്‍ക്ക് വേണ്ടി പുറത്തിറക്കിയിട്ടുണ്ട്. അതുപോലെ പരീക്ഷ എഴുതാന്‍ വരുന്ന വിദ്യാർഥികള്‍ക്ക് എത്തി ചേരുന്നതിനായി പ്രാദേശിക തലത്തില്‍ യാത്രാ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോടും കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. അത്തരം സൗകര്യങ്ങള്‍ ഉണ്ടായാല്‍ വിദ്യാർഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളില്‍ കൃത്യസമയത്ത് തന്നെ എത്തുവാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥന്‍ കൂട്ടി ചേര്‍ത്തു. പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളുടെ പുറത്തും പരീക്ഷ നടക്കുന്ന ഹാളുകള്‍ക്കകത്തും എല്ലാ സമയത്തും വേണ്ടത്ര ഹാന്‍ഡ് സാനിറ്റൈസറുകള്‍ ലഭ്യമാക്കുന്നുണ്ട്. വിദ്യാർഥികളുടെ പ്രവേശന കാര്‍ഡുകള്‍ നോക്കി പരിശോധിക്കുന്ന പ്രക്രിയ ബാര്‍കോഡ് റീഡറുകളിലൂടെ ആക്കിയിട്ടുണ്ട്. അതുപോലെ പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കുകയും സീറ്റുകള്‍ക്കിടയില്‍ കൃത്യമായ അകലം പാലിക്കുകയും ഒരു മുറിയില്‍ കുറഞ്ഞ അളവില്‍ വിദ്യാർഥികളെ പ്രവേശിപ്പിക്കുകയും വിദ്യാർഥികളെ പരീക്ഷാ കേന്ദ്രങ്ങളിലേക്കും ഹാളുകളിലേക്കും ഒരുപോലെ കടത്തി വിടുന്നതും പുറത്തേക്ക് വിടുന്നതും വിട്ടു വിട്ടുള്ള സമയങ്ങളില്‍ ആക്കുകയും ചെയ്തിട്ടുണ്ട്.

പരീക്ഷാ കേന്ദ്രങ്ങളിലേക്ക് മാസ്‌കുകളും സാനിറ്റൈസറുകളുമായി തന്നെ എത്തണമെന്നും എല്ലാ വിദ്യാർഥികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പരീക്ഷാ അധികൃതര്‍ നല്‍കുന്ന മാസ്‌കുകള്‍ വേണം അവര്‍ ധരിക്കാന്‍. പ്രവേശിക്കുന്ന സമയത്ത തന്നെ മൂന്ന് പാളികളുള്ള ഒരു മാസ്‌കാണ് വിദ്യാർഥിക്ക് നല്‍കുക. മാത്രമല്ല, പരീക്ഷാ വേളയില്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റായ നീക്കങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിനായി ഈ മാസ്‌കുകള്‍ പരീക്ഷയില്‍ ഉടനീളം വിദ്യാർഥികള്‍ ധരിക്കേണ്ടതുമാണ്.

വിദ്യാർഥികള്‍ക്ക് തങ്ങള്‍ ഗതാഗത സൗകര്യം ഏര്‍പ്പെടുത്തും എന്ന് ഒഡീഷ, മദ്ധ്യപ്രദേശ്, ഛത്തീസ്ഖഡ് സര്‍ക്കാരുകള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ആവശ്യമെങ്കില്‍ വിദ്യാർഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോകാനുള്ള ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (ഐഐടി) പൂര്‍വ്വ വിദ്യാർഥികളുടെ ഒരു സംഘം ഒരു പോര്‍ട്ടലും ആരംഭിച്ചിട്ടുണ്ട്.

കൊല്‍ക്കത്തയില്‍ സെപ്റ്റംബര്‍ 13ന് നീറ്റ് എഴുതാന്‍ പോകുന്ന വിദ്യാർഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തുന്നതിന് സഹായം എന്ന നിലയില്‍ മെട്രോ റെയില്‍ പ്രത്യേക സര്‍വ്വീസുകള്‍ ഓടിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. തങ്ങളുടെ പ്രവേശന കാര്‍ഡുകള്‍ കാണിച്ചാല്‍ വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും ട്രെയിന്‍ കയറാന്‍ അനുവദിക്കാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്... മെട്രോ റെയില്‍ ജനറല്‍ മാനേജര്‍ മനോജ് ജോഷി പറയുന്നു.

കൊവിഡ്-19 കേസുകള്‍ തുടര്‍ന്നും വർധിച്ചു വരുന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റി വെക്കണമെന്നുള്ള ആവശ്യം പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്നുണ്ട്. രണ്ട് പരീക്ഷകളും മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഒരു ഹർജി നേരത്തെ തള്ളിയ സുപ്രീം കോടതി പറഞ്ഞത് വിദ്യാർഥികളുടെ “വിലപിടിപ്പുള്ള ഒരു വര്‍ഷം'' പാഴാക്കി കളയാന്‍ പറ്റില്ല എന്നും ജീവിതം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു എന്നുമാണ് അഭിപ്രായപ്പെട്ടത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായ്ക്, ഡി എം കെ പ്രസിഡന്‍റ് എം കെ സ്റ്റാലിന്‍, ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിങ്ങനെ പ്രതിപക്ഷ നേതാക്കന്മാര്‍ പരീക്ഷകള്‍ മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ജെ ഇ ഇ പരീക്ഷ നടക്കുവാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയായപ്പോഴേക്കും ഈ പ്രശ്‌നം ഒരു സമ്പൂര്‍ണ്ണ രാഷ്ട്രീയ യുദ്ധമായി തന്നെ വളര്‍ന്നു വികസിച്ചു. കോണ്‍ഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാന്‍, പഞ്ചാബ്, തൃണമൂല്‍ കോണ്‍ഗ്രസ്സ് ഭരിക്കുന്ന പശ്ചിമ ബംഗാള്‍, മുക്തി മോര്‍ച്ച ഭരിക്കുന്ന ജാര്‍ഖണ്ഡ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയും ശിവസേനയും ചേര്‍ന്ന് ഭരിക്കുന്ന മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ പരീക്ഷകള്‍ മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ടു. 'വിദ്യാര്‍ത്ഥികളുടെ അക്കാദമിക് വര്‍ഷം പാഴായി പോകുന്നില്ല എന്ന് ഉറപ്പു വരുത്തുകയും അതേസമയം തന്നെ അവരുടെ ആരോഗ്യവും സുരക്ഷയും സംബന്ധിച്ച് വിട്ടി വീഴ്ചയില്ലാതിരിക്കുകയും ചെയ്യുന്ന ഇരട്ട ലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍ തക്കവണ്ണം പരീക്ഷ മാറ്റി വെക്കണം,'' എന്നാണ് അവരുടെ ആവശ്യം.

കൊവിഡ് 19 പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ ജെ ഇ ഇ, നീറ്റ് യു ജി 2020 പ്രവേശന പരീക്ഷകള്‍ നടത്താന്‍ അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് അവര്‍ ഒരു ഹർജി സമര്‍പ്പിച്ചു. എന്നാല്‍ ഈ ഹർജിയും സുപ്രീം കോടതി തള്ളി കളയുകയാണ് ഉണ്ടായത്. നീറ്റ് യുജി പരീക്ഷ മേയ് 3ന് നടത്താനായിരുന്നു യഥാര്‍ത്ഥത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അത് ആദ്യം ജൂലൈ 26ലേക്കും പിന്നീട് അത് സെപ്റ്റംബര്‍ 13ലേക്കും മാറ്റി വെക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.