ന്യൂഡല്‍ഹി: കശ്‌മീരിലെ അന്തരീക്ഷം സമാധാനപൂര്‍ണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അസാധാരണമായ ഒന്നും സംഭവിച്ചിട്ടില്ലെന്നും ഒരു വെടിയുണ്ട പോലും ഉപയോഗിച്ചിട്ടില്ലെന്നും അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം കശ്‌മീരില്‍ രക്തചൊരിച്ചിലുണ്ടാകുമെന്നായിരുന്നു കോണ്‍ഗ്രസ് പ്രവചനമെന്നും എന്നാല്‍ അത്തരമൊരു അവസ്ഥയുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്‌മീരിലെ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നും കര്‍ഫ്യൂ നിരോധിച്ചിട്ടുണ്ടെന്നും പൊലീസ് വെടിവെപ്പില്‍ ഒരാള്‍ പോലും മരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റിലാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കികൊണ്ടുള്ള കേന്ദ്രതീരുമാനം പ്രാബല്യത്തില്‍ വന്നത്.
കശ്‌മീരില്‍ സമാധാനാന്തരീക്ഷമാണെന്ന് അമിത് ഷാ ലോക്‌സഭയില്‍ - ലോക്‌സഭ
കശ്‌മിരിലെ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നും കര്‍ഫ്യൂ നിരോധിച്ചിട്ടുണ്ടെന്നും പൊലീസ് വെടിവെപ്പില്‍ ഒരാള്‍ പോലും മരിച്ചിട്ടില്ലെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.