ലക്നൗ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പൊലീസുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഹെല്പ്ലൈന് നമ്പര്‍ 112ല്‍ ഡ്യൂട്ടി ചെയ്തിരുന്ന പൊലീസുകാരനാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗൗതം ബുദ്ധ നഗറിലെ അദ്ദേഹത്തിന്റെ ബന്ധുക്കളും സഹപ്രവര്‍ത്തകരെയും ക്വാറന്റൈയിനിലാക്കിയിട്ടുണ്ട്.
പൊലീസുകാരനെ കൂടാതെ ഗൗതം ബുദ്ധ നഗറിലെ 13 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2 ആരോഗ്യ പ്രവര്‍ത്തകരും രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു. നോയിഡ ജില്ലയില്‍ ഇതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 193 ആയി. ഇതില്‍ 109 പേര് ആശുപത്രി വിട്ടു.