ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ എസ്എംഎസിനും ഫോണ്‍ കോളുകള്‍ക്കും നിയന്ത്രണങ്ങളില്ലെന്ന് കേന്ദ്ര മന്ത്രി കിഷന്‍ റെഡ്ഡി ലോക്‌സഭയില്‍ പറഞ്ഞു. പോസ്റ്റ് പെയ്ഡ്, പ്രീ പെയ്ഡ് സര്‍വീസുകളും ഒരുപോലെയാണ്. അതേസമയം ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പരിമിതമായ രീതിയില്‍ നിജപ്പെടുത്തിട്ടുണ്ടെന്നും മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സാഹചര്യത്തില്‍ മേഖലയില്‍ ഉയര്‍ന്നു വന്ന സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കിയത്.
2019 ഓഗസ്റ്റ് മാസത്തിലാണ് കേന്ദ്രം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയത്. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണ ഘടനാ ഭേദഗതിയാണ് ആര്‍ട്ടിക്കിള്‍ 370.