ഡെറാഡൂൺ: കൊവിഡ് പ്രതിരോധത്തിനായി തയ്യാറാക്കിയ പതഞ്ജലി ആയുർവേദിന്‍റ കൊറോണിൽ കിറ്റിന് യാതൊരു നിയന്ത്രണവുമില്ലെന്നും ഇത് രാജ്യത്തുടനീളം ലഭ്യമാകുമെന്നും ബാബാ രാംദേവ്. കൊവിഡ് പ്രതിരോധത്തിനായി പതഞ്ജലി ഉചിതമായ പ്രവർത്തനം നടത്തിയിട്ടുണ്ടെന്ന് ആയുഷ് മന്ത്രാലയം അറിയിച്ചതായും മരുന്നുകൾക്കായുള്ള ലൈസൻസ് സംസ്ഥാന വകുപ്പിൽ നിന്ന് വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിരോധത്തിനായി പതഞ്ജലി പ്രവർത്തിക്കുന്നതായി ആയുഷ് മന്ത്രാലയം അറിയിച്ചു.
കൊവിഡിനുള്ള ആയുർവേദ ചികിത്സയാണെന്ന് അവകാശപ്പെട്ട് പതഞ്ജലി ആയുർവേദ് കഴിഞ്ഞ ആഴ്ചയാണ് 'കൊറോണിലും സ്വസാരിയും' പുറത്തിറക്കിയത്. ക്ലിനിക്കൽ പരീക്ഷണങ്ങൾ അനുകൂല ഫലങ്ങൾ കാണിച്ചിരുന്നു. പത്തിലധികം രോഗങ്ങളെക്കുറിച്ച് മൂന്ന് തലത്തിലുള്ള ഗവേഷണങ്ങൾ പതഞ്ജലി പൂർത്തിയാക്കിയതായി രാംദേവ് അറിയിച്ചു.