ന്യൂഡല്‍ഹി : മൂന്നാം ദിവസവും തലസ്ഥാന നഗരിയില്‍ വായു മലിനീകരണം ശക്തമായി തുടരുകയാണ്. പരിസര പ്രദേശങ്ങളായ ഗുരുഗ്രാം, നോയ്‌ഡ, ഗാസിയാബാദ്, ഫരീദബാദ് എന്നിവിടങ്ങളിലും വളരെ ഭീകരമായ അവസ്ഥയാണ് തുടരുന്നത്. വായുനിലവാര സൂചികയില്‍ ഞായറാഴ്‌ച രാവിലെ 324-ാണ് രേഖപ്പെടുത്തിയത്.
ദിര്‍പൂര്‍, ഡല്‍ഹി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ 326, 342 എന്ന നിലയിലാണ് വായുനിലവാര സൂചിക രേഖപ്പെടുത്തിയത്. തലസ്ഥാനത്ത് ഏറ്റവും കുറഞ്ഞ താപനില 15ഡിഗ്രി സെല്‍ഷ്യസും ഏറ്റവും കൂടിയ താപനില 29 ഡിഗ്രി സെല്‍ഷ്യസുമാണ്. വായു മലിനീകരണത്തിന്‍റെ തോത് ഉയര്‍ന്നിരിക്കുന്നതിനാല്‍ ഇടവേളകളെടുക്കണമെന്നും കഠിന പ്രവര്‍ത്തികൾ കുറക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.