ETV Bharat / bharat

ട്രംപുമായി നരേന്ദ്രമോദി ആശയവിനിമയം നടത്തിയിട്ടില്ലെന്ന് ഇന്ത്യ - ഇന്ത്യ- ചൈന പ്രശ്‌നം

ചൈനയുമായുള്ള വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അസ്വസ്ഥനെന്നും മോദിയുമായി ഈ വിഷയത്തിൽ ആശയവിനിമയം നടത്തിയെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.

PM Modi  Trump  recent contact  ANI  india china dispute  No recent contact between PM Modi and US President Trump  ഇന്ത്യ- ചൈന തർക്കം  ട്രംപ്  മോദി  ആശയവിനിമയം നടത്തിയിട്ടില്ല  ട്രംപിനെ തള്ളി മോദി  ഇന്ത്യ- ചൈന പ്രശ്‌നം  മധ്യസ്ഥത
പ്രധാനമന്ത്രി മോദി യുഎസ് പ്രസിഡന്‍റ് ട്രംപുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്ന് അടുത്ത വൃത്തങ്ങൾ
author img

By

Published : May 29, 2020, 10:08 AM IST

ന്യൂഡൽഹി:ചൈനയുമായുള്ള വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുമായി സംസാരിച്ചെന്ന ട്രംപിന്‍റെ വാദം തളളി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും തമ്മിൽ അടുത്തിടെ ആശയവിനിമയം നടത്തിയിട്ടില്ലെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഹൈഡ്രോക്‌സിക്ലോറോക്വിൻ വിഷയത്തിലാണ് ഏപ്രിൽ 20ന് അവസാനമായി ഇരുവരും ആശയവിനിമയം നടത്തിയതെന്ന് ദേശിയ വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്‌തു. ഇന്ത്യ-ചൈന വിഷയത്തിൽ നയതന്ത്ര ബന്ധങ്ങളിലൂടെ ഇന്ത്യ ചൈനയുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു.

ചൈനയുമായുള്ള വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അസ്വസ്ഥനെന്നും മോദിയുമായി ഈ വിഷയത്തിൽ ആശയവിനിമയം നടത്തിയെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്‌താവനയെ തള്ളി ഇന്ത്യ രംഗത്ത് വന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.