ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ ചൈന യാതൊരു വിധ ഖനന പ്രവർത്തനങ്ങളും നടത്തിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. അരുണാചൽ പ്രദേശ് അതിർത്തിക്ക് സമീപം ചൈന എന്തെങ്കിലും ഖനന പ്രവർത്തനങ്ങൾ നടത്തുന്നുണ്ടോ എന്ന ലോക്സഭാഗത്തിന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ സുരക്ഷ സർക്കാർ നിരന്തരം നിരീക്ഷിക്കുകയും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.