ന്യൂഡൽഹി: ജീവനക്കാര്‍ക്ക് കൊവിഡ് -19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാൽ കമ്പനികളുടെ സിഇഒമാർക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 20 മുതൽ നിയന്ത്രണാതീത മേഖലകളിലും ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളിലും സാമ്പത്തിക പ്രവർത്തനങ്ങൾ അനുവദിക്കുന്നതിന് എംഎച്ച്‌എ അനുമതി നൽകിയിരുന്നു. 2020 ഏപ്രിൽ 15 ന് മുമ്പ് തന്നെ കണ്ടയിൻമെന്‍റ് സോണിന് പുറത്തുള്ള കമ്പനികൾ പ്രവർത്തിക്കാൻ അനുമതി നൽകിയതായി എംഎച്ച്‌എ വക്താവ് പുനിയ സലീല ശ്രീവാസ്തവ പറഞ്ഞു. നേരത്തെ രൂപീകരിച്ച ആറ് ഇന്‍റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീമുകൾക്ക് പുറമെ വൈറസിന്‍റെ ഹോട്ട്‌സ്‌പോട്ടായ അഹമ്മദാബാദ്, സൂററ്റ്, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്ക് അഡീഷണൽ സെക്രട്ടറി ലെവൽ ഓഫീസറുടെ നേതൃത്വത്തിൽ നാല് അധിക ഐഎംസിടി ടീമിനെ കൂടി നിയമിക്കും. മുംബൈയിലെ 171 കണ്ടയിൻമന്‍റ് സോണുകളിൽ 20 എണ്ണം ഗുരുതരാവസ്ഥയിലാണെന്ന് ഇൻഡോറിലെ ഐഎംസിടി സംഘം അറിയിച്ചു.
അതീവ ഗുരുതരമേഖലകളിലും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി
ഏപ്രിൽ 20 മുതൽ നിയന്ത്രണാതീത മേഖലകളിലും ഹോട്ട്‌സ്‌പോട്ടുകളിലും സാമ്പത്തിക പ്രവർത്തനങ്ങൾ അനുവദിക്കുന്നതിന് എംഎച്ച്‌എ അനുമതി നൽകിയിരുന്നു