പുതുച്ചേരി: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ ആറ് ദിവസമായി കൊവിഡ് മരണമില്ലെന്ന് റിപ്പോർട്ട്. ഇതുവരെ 609 പേരാണ് പുതുച്ചേരിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. അതേ സമയം പുതുച്ചേരിയിൽ 51 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3,258 സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് 51 പേർക്ക് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ കുടുംബക്ഷേമ ഡയറക്ടർ എസ്. മോഹൻ കുമാർ പറഞ്ഞു. പുതുച്ചേരിയിൽ 545 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളതെന്നും 35,666 പേർ ഇതുവരെ രോഗമുക്തരായെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
കൊവിഡ് മരണ നിരക്ക് 1.65 ശതമാനമായപ്പോൾ കൊവിഡ് മുക്ത നിരക്ക് 96.87 ആയി ഉയർന്നു. ഇതുവരെ 3.91 ലക്ഷം കൊവിഡ് പരിശോധനകളാണ് നടത്തിയതെന്നും ഇതിൽ 3.50 ലക്ഷം പേരുടെ പരിശോധനാഫലം നെഗറ്റീവായെന്നും എസ്. മോഹൻ കുമാർ പറഞ്ഞു. 24 മണിക്കൂറിൽ 45 രോഗികൾ കൊവിഡ് മുക്തരായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ 44,376 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 92,22,217 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ 481 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,34,699 ആയി.
കൂടുതൽ വായിക്കാൻ: ഇന്ത്യയിൽ 44,376 പുതിയ കൊവിഡ് ബാധിതർ