പട്‌ന: ബിഹാറിലെ നളന്ദ മെഡിക്കൽ കോളജ് ആൻഡ് ഹോസ്‌പിറ്റലിനെതിരെ (എൻഎംസിഎച്ച്) പരാതിയുമായി രോഗികൾ. കഴിഞ്ഞ രണ്ട് ദിവസമായി ആശുപത്രിയിൽ വൈദ്യുതി ഇല്ലെന്നും ഓക്‌സിജന്‍ ലഭിക്കാത്തത് മൂലം കൊവിഡ് രോഗികൾ മരണമടഞ്ഞതായും റിപ്പോർട്ടുണ്ട്.
ഇവിടെ വൈദ്യുതിയില്ല. എല്ലായിടത്തും മൃതദേഹങ്ങൾ കിടക്കുന്നുണ്ട്. ഇത് വളരെ മോശമായ അവസ്ഥയാണെന്ന് ആശുപത്രിയിലെ ഒരു രോഗി പറഞ്ഞു. അതേസമയം, രോഗികളുടെ കുടുംബാംഗങ്ങളും മോശം സൗകര്യങ്ങളെക്കുറിച്ച് പരാതിപ്പെട്ടിട്ടുണ്ട്. ഈ മാസം ആദ്യം, എൻഎംസിഎച്ചിലെ വാർഡുകളിൽ കുറഞ്ഞത് 19 പേരുടെ മൃതദേഹങ്ങൾ ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നതായി കൊവിഡ് -19 രോഗികളുടെ കുടുംബാംഗങ്ങൾ പരാതിപ്പെട്ടിരുന്നു. അതേസമയം, ബിഹാറിലെ കൊവിഡ് -19 മരണസംഖ്യ 249 ആയി ഉയർന്നു. ജൂലൈ 26ന് 17 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മൊത്തം കേസുകൾ 38,919 ആയി ഉയർന്നു.