മോദി സര്‍ക്കാരിന്‍റെ ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് ബദലായി ആരോഗ്യം അവകാശം പദ്ധതിയുമായി കോൺഗ്രസ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിൽ പുതിയ ആരോഗ്യ പദ്ധതി ഉൾപ്പെടുത്തുമെന്നാണ് അടുത്ത കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇത് പ്രകാരം ഒരു വ്യക്തിക്ക് ഏത് ആശുപത്രിയിലും ചികിത്സ തേടാൻ സാധിക്കും. അധികാരത്തിലെത്തിയാല്‍ പദ്ധതിയുടെ നടത്തിപ്പിനായി ആരോഗ്യ മന്ത്രാലയത്തിന് ഉയര്‍ന്ന ബജറ്റുവിഹിതം ഉറപ്പുവരുത്തുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.
സ്ത്രീശാക്തീകരണം, എല്‍ജിബിടിക്യു വിഭാഗങ്ങളുടെ അവകാശങ്ങള്‍, തൊഴില്‍ ഉറപ്പ് വരുത്തുക എന്നിവക്കും പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കും. സുപ്രീംകോടതി ഉത്തരവിനനുസൃതമായി ട്രാന്‍ജെന്‍ഡര്‍ ബില്ലില്‍ മാറ്റം വരുത്തുക, വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണത്തിനും സ്വകാര്യതക്കുമായി പുതിയ നിയമം, സര്‍ക്കാര്‍ ഓഫീസുകളില്‍ ലിംഗ അവബോധം നടത്തുക, ഭൂരഹിതരായ കര്‍ഷകര്‍ക്ക് ആനുകൂല്യം നൽകുക, യുവാക്കളുടെ തൊഴില്‍ ലഭ്യത ഉറപ്പാക്കുക തുടങ്ങിയ നിരവധി പദ്ധതികളും വാഗ്ദാനങ്ങളും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുമെന്നാണ് വിവരം.
രാജ്യത്തെ പൗരന്മാരുമായി കൂടുതൽ ഇടപെടാനും നിർദ്ദേശങ്ങൾ കൈപ്പറ്റാനുമായി വെബ്സൈറ്റ് , വാട്ട്സ്ആപ്പ്, ഇ മെയിൽ, ഓൺലൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും സൂചനയുണ്ട്.