കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസിയിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാജീവ് ശുക്ള.
കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിലും 2022 ലെ അസംബ്ളി തെരഞ്ഞെടുപ്പിലും കോൺഗ്രസിന് വിജയം കൈവരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാരാണാസിയിൽ മത്സരിക്കുന്ന കാര്യത്തിൽ പ്രിയങ്കാ ഗാന്ധി മറുപടി പറഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനം നേതൃത്തിൽ നിന്ന് ഉണ്ടായിട്ടില്ലെന്നും രാജീവ് ശുക്ള പറഞ്ഞു. .
കഴിഞ്ഞ 20 വർഷക്കാലമായി ഉത്തർപ്രദേശിൽ കോൺഗ്രസിന്‍റെ പ്രർത്തനങ്ങൾ ദുർബലമാണ്. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ 2022 ഓടെ പാർട്ടി സംസ്ഥാനത്ത് ശക്തിയാർജിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു