ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് അറസ്റ്റിലായ നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത 122 മലേഷ്യൻ പൗരന്മാർക്ക് ജാമ്യം അനുവദിച്ചു.
വിസ വ്യവസ്ഥകൾ ലംഘിച്ചതിനും കൊവിഡ് മാഗനിർധേശങ്ങൾ ലംഘിച്ച് മത സമ്മേളനത്തിൽ പങ്കെടുത്തനിനുമാണ് ഇവർക്കെതിനെ കുറ്റപത്രം സമർപ്പിച്ചത്. 10,000 രൂപയുടെ വ്യക്തിഗത ബോണ്ട് കൂടി നൽകിയാണ് ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഗുർമോഹിന കൗർ ജാമ്യം അനുവദിച്ചത്.
ഹരജികൾ നേരത്തേ തീർപ്പാക്കുന്നതിന് ജൂലൈ എട്ടിന് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് സിദ്ധാർത്ഥ് മാലിക്കിന് മുമ്പാകെ ജാമ്യം ലഭിച്ചവർ വിലപേശൽ ഹർജികൾ സമർപ്പിച്ചിരുന്നു. 'വിലപേശൽ ഹർജി' എന്നാൽ ഒരു കുറ്റം സമ്മതിക്കുകയും കുറഞ്ഞ ശിക്ഷക്കായി അപേക്ഷിക്കുകയും ചെയ്യുക എന്നതാണ്.
ഡൽഹി ഹൈക്കോടതി നൽകിയ മാർഗനിർധേശങ്ങൾ കണക്കിലെടുത്ത് എല്ലാ പ്രതികൾക്കുമായി സമർപ്പിച്ച വിലപേശൽ ഹരജികൾ വേഗത്തിൽ തീർപ്പാക്കാൻ എംഎം സിദ്ധാർത്ഥ് മാലിക് നിർധേശിച്ചതായി കോടതി ഉത്തരവിൽ പറയുന്നു. ഹോട്ടലിൽ താമസിച്ചിരുന്ന വിദേശ പൗരൻമാർ വാദം കേൾക്കുന്നതിനായി വീഡിയോ കോൺഫറൻസിംഗിലൂടെ കോടതിയിൽ ഹാജരാക്കിയത്.