ന്യൂഡല്‍ഹി: നിര്‍ഭയകേസ് പ്രതികളെ തൂക്കിലേറ്റാന്‍ അഞ്ച് ദിവസം ശേഷിക്കെ ആരാച്ചാരോട് നേരത്തെ ജയിലിലെത്താന്‍ ആവശ്യപ്പെട്ടു. ശിക്ഷ നടപ്പാക്കുന്നതിന് മൂന്ന് ദിവസം മുമ്പ് തിഹാര്‍ ജയിലിലെത്തണമെന്ന് ആരാച്ചാരായ പവന്‍ ജല്ലാദിനോട് തിഹാര്‍ ജില്ലാ അധികൃതര്‍ ആവശ്യപ്പെട്ടു. തൂക്കുകയറിന്‍റെ ബലം പരിശോധിക്കുന്ന നടപടികള്‍ വരും ദിവസങ്ങളില്‍ നടക്കും. ഈ മാസം 20 ന് പ്രതികളുടെ വധശിക്ഷ നടപ്പാക്കണമെന്നാണ് ഡൽഹി പട്യാല ഹൗസ് കോടതി മരണവാറന്‍റില്‍ ഉത്തരവിട്ടിരിക്കുന്നത്.
പവന്‍ കുമാര്‍ ഗുപ്‌ത, മുകേഷ് കുമാര്‍ സിങ്, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവരാണ് കേസിലെ പ്രതികള്‍. കേസില്‍ ആകെ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. ഒന്നാം പ്രതി രാംസിംഗ് തിഹാല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ തൂങ്ങി മരിച്ചു. 2012ലാണ് ഓടുന്ന ബസില്‍ വച്ച് പാരാമെഡിക്കല്‍ വിദ്യാര്‍ഥി കൂട്ടബലാത്സംഗത്തിനിരയാകുന്നത്.