ന്യൂഡൽഹി: നിർഭയ കേസ് പ്രതികളിലൊരാളായ അക്ഷയ് കുമാർ രാഷ്ട്രപതിക്ക് മുമ്പാകെ രണ്ടാമതും ദയാഹർജി സമർപ്പിച്ചു. മാർച്ച് 20 ന് തൂക്കിലേറ്റുന്നതിന് മുന്നോടിയായാണ് അക്ഷയ് കുമാർ ദയാഹർജി നൽകിയത്. ദയാഹർജി ഡൽഹി സർക്കാർ മുഖേന ആഭ്യന്തര മന്ത്രാലയത്തിനും അയയ്ക്കുമെന്ന് ജയിലധികൃതർ പറഞ്ഞു. ഈ മാസം 20 ന് പ്രതികളുടെ വധശിക്ഷ നടപ്പാക്കണമെന്നാണ് ഡൽഹി പട്യാല ഹൗസ് കോടതി മരണവാറന്‍റില്‍ ഉത്തരവിട്ടിരിക്കുന്നത്. പവന്‍ കുമാര്‍ ഗുപ്‌ത, മുകേഷ് കുമാര്‍ സിങ്, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവരാണ് കേസിലെ പ്രതികള്‍. കേസില്‍ ആകെ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. ഒന്നാം പ്രതി രാംസിംഗ് തിഹാല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ തൂങ്ങി മരിച്ചു. 2012ലാണ് ഓടുന്ന ബസില്‍ വച്ച് പാരാമെഡിക്കല്‍ വിദ്യാര്‍ഥി കൂട്ടബലാത്സംഗത്തിനിരയാകുന്നത്.
നിർഭയ കേസ് പ്രതി അക്ഷയ് കുമാർ വീണ്ടും ദയാഹർജി സമർപ്പിച്ചു - ദയാ ഹർജി
മാർച്ച് 20 ന് തൂക്കിലേറ്റുന്നതിന് മുന്നോടിയായാണ് അക്ഷയ് കുമാർ ദയാഹർജി നൽകിയത്.