ലണ്ടൻ: വജ്രവ്യാപാരി നീരവ് മോദിയുടെ റിമാർഡ് യുകെ കോടതി ഓഗസ്റ്റ് 27 വരെ നീട്ടി. തെക്ക്-പടിഞ്ഞാറൻ ലണ്ടനിലെ വാൻഡ്‌സ്‌വർത്ത് ജയിലിൽ കഴിയുന്ന നീരവ് വീഡിയോലിങ്ക് വഴിയാണ് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ജില്ലാ ജഡ്ജി വനേസ ബരൈറ്റ്‌സറുടെ മുമ്പാകെ ഹാജരായത്. അടുത്ത വാദം സെപ്റ്റംബർ ഏഴിനും 11 നും ഇടയിൽ ഉണ്ടാകുമെന്ന് കോടതി അറിയിച്ചു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും രണ്ട് ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ( പതിനാലായിരം കോടി ഇന്ത്യന്‍ രൂപ ) വായ്പ്പയെടുത്ത് മുങ്ങിയ നീരവ് മോദി കഴിഞ്ഞ മാര്‍ച്ചിലാണ് പിടിയിലായത്.