മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും രണ്ട് ബില്യണ്‍ ഡോളര്‍ കടമെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായി നീരവ് മോദിയെ ഒളിവില്‍പോയ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചു. എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ ഹര്‍ജി പരിഗണിച്ച പ്രത്യേക കോടതിയുടേതാണ് വിധി.
വിജയ് മല്യയ്‌ക്ക് ശേഷം ഒളിവില്‍പ്പോയ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ട രണ്ടാമത്തെ വ്യവസായിയാണ് നീരവ് മോദി. കഴിഞ്ഞ ഓഗസറ്റിലാണ് സാമ്പത്തിക കുറ്റകൃത്യം ചെയ്‌ത് രാജ്യം വിടുന്ന കുറ്റവാളികളെ ഒളിവില്‍പ്പോയ സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിക്കുന്ന നിയമം പ്രാബല്യത്തില്‍ വന്നത്.
നീരവ് മോദിയും ബന്ധു മെഹുല്‍ ചോക്‌സിയുമാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിലെ പ്രധാന പ്രതികള്‍. നേരത്തെ ലണ്ടനില്‍ അറസ്‌റ്റിലായ നീരവ് മോദിയെ ഇന്ത്യയ്‌ക്ക് കൈമാറാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്