ജയ്‌പൂര്‍: രാജസ്ഥാനിൽ ശനിയാഴ്‌ച 252 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിക്കുകയും ഒമ്പത് പേര്‍ മരിക്കുകയും ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 8,617 ആയി. 193 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 5,739 പേര്‍ രോഗമുക്തരായി. നിലവില്‍ 2,685 പേരാണ് ചികിത്സയിലുള്ളത്.
പുതുതായി ഒമ്പത് മരണം റിപ്പോര്‍ട്ട് ചെയ്‌തതില്‍ സിറോഹിയിൽ നിന്ന് മൂന്ന് പേരും ജോധ്പൂർ, ജയ്പൂർ എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേര്‍ വീതവും സികർ, പാലി എന്നിവിടങ്ങളിൽ നിന്ന് ഒരാൾ വീതവുമാണുള്ളത്. പുതിയ കേസുകളില്‍ 41 എണ്ണം പാലിയിൽ നിന്നും 34 എണ്ണം ജോധ്പൂരില്‍ നിന്നും 29 എണ്ണം ജയ്‌പൂരില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്‌തത്.