ETV Bharat / bharat

തീവ്രവാദ ഫണ്ടിങ്; ബെംഗളൂരുവില്‍  ഗവേഷകയുടെ വീട്ടില്‍ എന്‍ഐഎ റെയ്‌ഡ്

ജമ്മു കശ്‌മീര്‍ കൊളിഷന്‍ ഓഫ് സിവില്‍ സൊസൈറ്റി മേധാവിയായ ഖുറാം പര്‍വേസ്, ശിഷ്യയും ഗവേഷകയുമായ സ്വാതി ശേഷാദ്രി എന്നിവരുടെ വീടുകളില്‍ എന്‍ഐഎ പരിശോധന നടത്തി.

National Investigation Agency (NIA)  Jammu and Kashmir Coalition of Civil Society  JKCCS  terror funding  anti-national activities  NIA searches researcher's house  Swathi Seshadri  ബെംഗളൂരുവില്‍  ഗവേഷകയുടെ വീട്ടില്‍ എന്‍ഐഎ റെയ്‌ഡ്  തീവ്രവാദ ഫണ്ടിംഗ്  ബെംഗളൂരു  ജമ്മു കശ്‌മീര്‍ കൊളിഷന്‍ ഓഫ് സിവില്‍ സൊസൈറ്റി
തീവ്രവാദ ഫണ്ടിംഗ്; ബെംഗളൂരുവില്‍  ഗവേഷകയുടെ വീട്ടില്‍ എന്‍ഐഎ റെയ്‌ഡ്
author img

By

Published : Oct 30, 2020, 2:53 PM IST

ബെംഗളൂരു: ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും തീവ്രവാദ ഫണ്ടിങുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ ഗവേഷകയുടെ വീട്ടില്‍ എന്‍ഐഎ റെയ്‌ഡ്. ജമ്മു കശ്‌മീര്‍ കൊളിഷന്‍ ഓഫ് സിവില്‍ സൊസൈറ്റി മേധാവിയായ ഖുറാം പര്‍വേസ്, ശിഷ്യയും ഗവേഷകയുമായ സ്വാതി ശേഷാദ്രി എന്നിവരുടെ വീടുകളിലാണ് തെരച്ചില്‍ നടത്തിയത്. ദുബൈയില്‍ നിന്നും ബെംഗളൂരുവിലെ എന്‍ജിഒയിലേക്ക് സ്വാതി ശേഷാദ്രി പണം കൈമാറിയെന്ന് അധികൃതര്‍ പറഞ്ഞു. കശ്‌മീര്‍ വിഘടനവാദികള്‍ക്ക് സ്വാതി പണമയച്ചെന്നും പറയുന്നു.

മുംബൈ സ്വദേശിയായ സ്വാതി ഇരട്ട ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. മുംബൈയില്‍ ഇക്വാലിറ്റി റിസര്‍ച്ച് അനലിസ്റ്റ്, ആത്മ ശക്തി വിദ്യാലയത്തില്‍ ട്രെയിനി തെറാപ്പിസ്റ്റ്, ആശാഗ്രാം ട്രസ്റ്റില്‍ പോഗ്രാം ഓഫീസര്‍, റിസര്‍ച്ച് ലക്‌ചര്‍, ക്രൈസ്റ്റ് കോളജ് ബെംഗളൂരില്‍ വിസിറ്റിംഗ് ലക്‌ചര്‍, കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷന്‍, റൂറല്‍ ഡെവലപ്‌മെന്‍റ് ടീച്ചിങ്, ബെംഗളൂര്‍ സര്‍വകലാശാല എന്നിങ്ങനെ നിരവധി സ്ഥലങ്ങളില്‍ സ്വാതി ജോലി ചെയ്‌തിട്ടുണ്ട്.

2010 മുതല്‍ ജെകെസിസിഎസില്‍ റിസര്‍ച്ച് കോര്‍ഡിനേറ്ററായും ഇക്വേഷന്‍സ് കമ്പനിയില്‍ ഏരിയ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു വരികയാണ് സ്വാതി. ബെംഗളൂരുവില്‍ നടന്ന സിഎഎ, എന്‍ആര്‍സി, ആര്‍ട്ടിക്കിള്‍ 377 റദ്ദാക്കല്‍ എന്നീ പ്രതിഷേധ പരിപാടികളിലും സ്വാതി പങ്കെടുത്തിരുന്നു. കേസില്‍ അന്വേഷണം തുടരുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.