ശ്രീനഗര്‍: തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ മുന്‍ ഡിഎസ്പി ദേവേന്ദര്‍ സിംഗിന്‍റെ തീവ്ര വാദ ബന്ധത്തില്‍ ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ അഞ്ച് സ്ഥലങ്ങളിൽ എൻഐഎ തിരച്ചിൽ നടത്തിയതായി അധികൃതർ അറിയിച്ചു. രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് ദേശീയ അന്വേഷണ ഏജൻസി ജൂലൈയിൽ സിംഗിനും മറ്റുള്ളവർക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ജനുവരി 11 ന് ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരവാദികള്‍ക്കൊപ്പം യാത്ര ചെയ്യവേയാണ് ഇയാള്‍ പിടിയിലായത്. ആദ്യം ജമ്മു കശ്മീര്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.
ദേവേന്ദർ സിംഗ് കേസ്; കശ്മീരിൽ എൻഐഎയുടെ വ്യാപക റെയ്ഡ്
തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ മുന്‍ ഡിഎസ്പി ദേവേന്ദര്‍ സിംഗിന്‍റെ തീവ്ര വാദ ബന്ധത്തില്‍ ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ അഞ്ച് സ്ഥലങ്ങളിൽ എൻഐഎ തിരച്ചിൽ നടത്തിയതായി അധികൃതർ അറിയിച്ചു