ETV Bharat / bharat

മുംബൈയിൽ മാധ്യമപ്രവർത്തകർക്കിടയിൽ കൊവിഡ് പടരുന്നത് നിർഭാഗ്യകരമെന്ന് കേന്ദ്ര സർക്കാർ - journalists

മുംബൈയിൽ മാത്രം 53 മാധ്യമപ്രവർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

ലാവ് അഗർവാൾ  മുംബൈ  മാധ്യമപ്രവർത്തകർക്കിടയിൽ കൊവിഡ് പടരുന്നത് നിർഭാഗ്യകരം  കേന്ദ്ര സർക്കാർ  53 മാധ്യമപ്രവർത്തകർ  journalists  News of around 50 journalists in Mumbai testing COVID-19 positive unfortunate
മുംബൈയിൽ മാധ്യമപ്രവർത്തകർക്കിടയിൽ കൊവിഡ് പടരുന്നത് നിർഭാഗ്യകരം; കേന്ദ്ര സർക്കാർ
author img

By

Published : Apr 20, 2020, 8:54 PM IST

ന്യൂഡൽഹി: മുംബൈയിലെ മാധ്യമപ്രവർത്തകർക്കിടയിൽ കൊവിഡ് പർന്ന് പിടിക്കുന്നത് വളരെ നിർഭാഗ്യകരമാണെന്ന് കേന്ദ്രം. മുംബൈയിൽ മാത്രം 50ൽ അധികം മാധ്യമ പ്രവർത്തകർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.

മാധ്യമപ്രവര്‍ത്തകര്‍ ജോലിചെയ്യുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കണം. മാസ്‌കുകള്‍ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്ന് ആരോഗ്യ, ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. മുംബൈയിൽ 53 മാധ്യമപ്രവർത്തകർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.

കൊവിഡ് സ്ഥിരീകരിച്ച 80 ശതമാനം ആളുകളിലും പ്രകടമായ ലക്ഷണങ്ങളില്ല. എങ്കിലും ഇവ കണ്ടെത്താൻ സാധിക്കും. ഇത്തരക്കാരിൽ സാമ്പിൽ പരിശോധന നിർബന്ധമായും നടത്തും. കൊവിഡ് കൂടുതൽ ബാധിച്ച മേഖലകളിൽ രോഗികളുടെ തോത് ഉയരാതിരിക്കാനാണ് ആരോഗ്യ ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നതെന്നും ലാവ് അഗർവാൾ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.