ഹൈദരാബാദ്: പതിനാറ് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയും കൊണ്ട് സ്ത്രീ കടന്നതായി പരാതി. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നാണ് പതിനാറ് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയും കൊണ്ട് സ്‌ത്രീ കടന്നു കളഞ്ഞത്. അമ്മയില്‍ നിന്ന് കുഞ്ഞിനെ വാങ്ങിയ ശേഷം കടന്നുകളയുകയായിരുന്നു.
ആശുപത്രിയില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. സംഭവത്തില്‍ തെലങ്കാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. നാല് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്.