ETV Bharat / bharat

ഇ-ടിക്കറ്റ് നിർബന്ധം; മാർഗ നിർദേശവുമായി റെയിൽവേ - യാത്രക്കാർ 90 മിനിറ്റ് മുമ്പ് സ്റ്റേഷനിൽ എത്തണം

യാത്രക്കാർ 90 മിനിറ്റ് മുമ്പെങ്കിലും സ്റ്റേഷനിൽ എത്തിയിരിക്കണം. എല്ലാ യാത്രക്കാർക്കും ഫെയ്സ് മാസ്ക് നിർബന്ധം.

New normal for rail travel: No linen  only packaged food  arrival at least 90 min early at stations  business news  റെയിൽവേ  ട്രെയിൻ സർവീസ്  യാത്രക്കാർ 90 മിനിറ്റ് മുമ്പ് സ്റ്റേഷനിൽ എത്തണം  മാർഗ നിർദേശവുമായി റെയിൽവേ
യാത്രക്കാർ 90 മിനിറ്റ് മുമ്പ് സ്റ്റേഷനിൽ എത്തണം; മാർഗ നിർദേശവുമായി റെയിൽവേ
author img

By

Published : May 11, 2020, 6:40 PM IST

ന്യൂഡൽഹി: ലോക്ക്ഡൗൺ പിൻവലിക്കുന്നതിന് മുൻപു തന്നെ ട്രെയിൻ സർവീസുകൾ പുനരാംരംഭിക്കാനിരിക്കെ യാത്രക്കാർക്കുള്ള മാർഗ നിർദേശങ്ങൾ പുറത്തിറക്കി ഇന്ത്യൻ റെയിൽവേ. യാത്രക്കാർ 90 മിനിറ്റ് മുമ്പെങ്കിലും സ്റ്റേഷനിൽ എത്തിയിരിക്കണം. എല്ലാ യാത്രക്കാരും ഫെയ്സ് മാസ്ക് ധരിച്ചിരിക്കണം. യാത്രക്കിടെ പുതപ്പുകൾ നൽകേണ്ടെന്നാണ് റെയിൽവേയുടെ തീരുമാനം. പാക്ക് ചെയ്ത ഭക്ഷണും ഹാൻഡ് സാനിറ്റൈസറുകളും മാത്രമേ യാത്രക്കിടെ ലഭിക്കുകയുള്ളൂ. യാത്രയിലുടനീളം എല്ലാവരും സാമൂഹിക അകലം പാലിക്കുകയും വേണം.

ഇ-ടിക്കറ്റുള്ള യാത്രക്കാരെ മാത്രമേ റെയിൽവേ സ്റ്റേഷനുകളിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ. ഏഴ് ദിവസം മുമ്പ് മുതൽ ഇ- ബുക്കിങ് ആരംഭിക്കും. ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദാക്കാൻ അനുവദിക്കും. റദ്ദാക്കൽ നിരക്ക് 50 ശതമാനമായിരിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.