ന്യൂഡല്‍ഹി: നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ പുതിയ നോട്ടീസ് പ്രകാരം നീറ്റ് അഡ്‌മിറ്റ് കാർഡ് ഉടൻ ലഭ്യമാകും. അപേക്ഷാ ഫോമിലുള്ള മുൻഗണനകൾക്കനുസൃതമായി മെഡിക്കൽ അപേക്ഷകരുടെ പരീക്ഷാ സെന്‍ററുകൾ തീരുമാനിച്ചെന്ന് പരീക്ഷാ അതോറിറ്റി സ്ഥിരീകരിച്ചു. നീറ്റ് 2020 പരീക്ഷയ്ക്ക് ഹാജരാകുന്നവർക്ക് ഔദ്യോഗിക വെബ്സൈറ്റിൽ (nta.ac.in) ലോഗിൻ ചെയ്യുന്നതിലൂടെ വിവരങ്ങൾ അറിയാൻ കഴിയും. താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെയും വിവരങ്ങൾ ലഭ്യമാകും.
https://data.nta.ac.in/Download/Notice/Notice_20200820173254.pdf
വിദ്യാർഥികൾക്ക് അനുവദിച്ചിരിക്കുന്ന പരീക്ഷാകേന്ദ്രങ്ങൾ
നീറ്റ് 2020 അഡ്‌മിറ്റ് കാർഡുകൾ എൻടിഎ ഉടൻ നൽകുമെന്ന് സ്ഥിരീകരിക്കുന്നതിനൊപ്പം, പരീക്ഷാ സെന്‍റർ സംബന്ധിച്ചുള്ള വിവരങ്ങൾ അപേക്ഷകന് എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകുന്നുണ്ടെന്നും നോട്ടീസിൽ പറയുന്നു. കൊവിഡിനെ തുടർന്ന് നീറ്റ് 2020 വൈകിയാണ് നടക്കുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് വിദ്യാർഥികൾ സ്വദേശത്തേക്ക് മടങ്ങിയതിനെ തുടർന്ന് പരീക്ഷാ സെന്‍റർ മാറ്റാനുള്ള അവസരവും വിദ്യാർഥികൾക്ക് നൽകിയിരുന്നു. ഈ മാറ്റങ്ങൾക്ക് അനുസൃതമായി ഔദ്യോഗിക വെബ്സൈറ്റിൽ പരീക്ഷാ സെന്‍റർ സിറ്റി അനുവദിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ഏജൻസി പ്രസിദ്ധീകരിച്ചു.
എൻടിഎ നീറ്റ് 2020 ഹെൽപ്പ്ലൈൻ നമ്പറുകൾ
അടുത്തമാസം 13നാണ് നീറ്റ് 2020 പരീക്ഷ തീരുമാനിച്ചിരിക്കുന്നത്. പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്ക് പരീക്ഷയുടെ മാർഗനിർദേശങ്ങളെക്കുറിച്ചും നിയമങ്ങളെ ക്കുറിച്ചും സംശയങ്ങൾ ഉണ്ടായേക്കാം. ഇത്തരത്തിലുള്ള സംശയങ്ങൾക്ക് മറുപടി നൽകാനായി എൻടിഎ ഹെൽപ്പ്ലൈൻ നമ്പർ ഒരുക്കിയിട്ടുണ്ട്.
ടെലിഫോൺ ഹെൽപ്പ്ലൈൻ: or 8287471852, 8178359845, 9650173668, 9599676953 and 8882356803
ഇ മെയിൽ ഹെൽപ്പ്ലൈൻ : neet@nta.ac.in