റായ്‌പൂർ: റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തീയിട്ട് നശിപ്പിച്ച് നക്‌സലുകൾ. ഛത്തീസ്‌ഗഡിലെ രാജ്‌നന്ദ്‌ഗാവ് ജില്ലയിൽ ശനിയാഴ്‌ചയായിരുന്നു സംഭവം. വിവിധ ജോലികൾക്കായി റോഡിൽ നിർത്തിയിട്ടിരുന്ന ഏഴ് വാഹനങ്ങളാണ് തീയിട്ട് നശിപ്പിച്ചത്. സ്ഥലത്ത് പരിശോധന നടത്താൻ ഐടിബിപി ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ടെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് ജി.എൻ ബാഗെൽ അറിയിച്ചു. ലോക്ക് ഡൗൺ സമയത്ത് വാഹനങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്ന് കോൺട്രാക്‌ടർമാർക്ക് നിർദേശം നൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡിൽ ഏഴ് വാഹനങ്ങൾ തീയിട്ട് നശിപ്പിച്ച് നക്‌സലുകൾ - Chhattisgarh
വിവിധ ജോലികൾക്കായി റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് തീയിട്ട് നശിപ്പിച്ചത്

ഛത്തീസ്ഗഡിൽ ഏഴ് വാഹനങ്ങൾ തീയിട്ട് നശിപ്പിച്ച് നക്സലുകൾ