റായ്‌പൂർ: ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ നക്സൽ കൊല്ലപ്പെട്ടു. മാവോയിസ്റ്റുകളുടെ മിലിട്ടറി പ്ലാറ്റൂൺ അംഗം ദസ്രു പുനീംമാണ് മരിച്ചത്. ഇയാളുടെ തലക്ക് എട്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഹുറെപാലിനും ബെച്ചാപാലിനും ഇടക്കുള്ള വനത്തിൽ ചൊവ്വാഴ്ച പുലർച്ചെയാണ് വെടിവയ്പ്പ് നടന്നത്. ജില്ലാ റിസർവ് ഗാർഡും സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും ചേർന്നാണ് വെടിവയ്പ്പ് നടത്തിയതെന്ന് ദന്തേവാഡ പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ പറഞ്ഞു. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.