റായ്‌പൂർ: ചത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയും നക്‌സലുകളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു നക്‌സൽ കൊല്ലപ്പെട്ടു. ദന്തേവാഡ ജില്ലയോട് ചേർന്നുള്ള മിര്‍ടുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വനങ്ങളിൽ സുരക്ഷാസേനയുടെ സംയുക്ത സംഘം നടത്തിയ വെടിവെപ്പിലാണ് നക്‌സലിനെ വധിച്ചത്. ദന്തേവാഡ-ബിജാപൂർ ജില്ലകളിലെ വനപ്രദേശങ്ങളിലായി ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) ഉദ്യോഗസ്ഥരാണ് ഓപ്പറേഷൻ നടത്തിയത്. റായ്‌പൂരിൽ നിന്ന് 450 കിലോമീറ്റർ അകലെ മിർടുറിലെ വനങ്ങൾ പട്രോളിംഗ് സംഘം വളഞ്ഞപ്പോഴാണ് വെടിവെയ്പ് ഉണ്ടായത്. ഇരുഭാഗത്ത് നിന്നുമുള്ള വെടിവെപ്പ് അവസാനിച്ചപ്പോൾ സംഭവസ്ഥലത്ത് നിന്നും ഒരു പുരുഷന്‍റെ മൃതദേഹം കണ്ടെത്തി. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
ചത്തീസ്‌ഗഡിൽ ഏറ്റുമുട്ടലിൽ നക്‌സൽ കൊല്ലപ്പെട്ടു - raipur
ദന്തേവാഡ ജില്ലയോട് ചേർന്നുള്ള മിര്‍ടുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വനങ്ങളിൽ സുരക്ഷാസേനയുടെ സംയുക്ത സംഘം നടത്തിയ വെടിവെപ്പിലാണ് ഒരു നക്‌സലിനെ വധിച്ചത്.