ETV Bharat / bharat

സുവർണ ഭാവിക്ക് ഒരു പുതിയ തുടക്കം

author img

By

Published : Aug 2, 2020, 8:47 PM IST

2040ഓടെ ഇന്ത്യൻ അധ്യാപന-പഠന സമ്പ്രദായത്തെ ലോകത്തിലെ ഏറ്റവും മികച്ച ഒന്നായി പുനർനിർമിക്കാനുള്ള പ്രാവചനിക അഭിലാഷമാണ് പുതിയ വിദ്യഭ്യാസ നയം.

National Education Policy  Education Policy  Newdelhi  A new beginning towards a golden future  വിദ്യദ്യാസ നയം  പുതിയ വിദ്യഭ്യാസ നയം  ന്യൂഡൽഹി  മാനവ വിഭവശേഷി മന്ത്രാലയം
സുവർണ ഭാവിക്ക് ഒരു പുതിയ തുടക്കം

മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ ആദ്യ യോഗത്തിൽ അവതരിപ്പിക്കുകയും മോദി സർക്കാരിന്‍റെ രണ്ടാം ഇന്നിംഗ്‌സ് ഭരണത്തിന്‍റെ ആദ്യ ദിവസം മന്ത്രിസഭ അംഗീകരിക്കുകയും ചെയ്‌ത കസ്‌തൂരി രംഗൻ കമ്മിറ്റി റിപ്പോർട്ട് രാജ്യത്ത് ചലനാത്മക ശാസ്ത്ര അധിഷ്ഠിത പുതിയ സമൂഹം കെട്ടിപ്പടുക്കാന്‍ ലക്ഷ്യമാക്കുകയാണ്. നഴ്‌സറി മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള വിവിധ തലങ്ങളിൽ നിർണായക പരിഷ്‌കാരങ്ങളിലൂടെ 2040ഓടെ ഇന്ത്യൻ അധ്യാപന-പഠന സമ്പ്രദായത്തെ ലോകത്തിലെ ഏറ്റവും മികച്ച ഒന്നായി പുനർനിർമിക്കാനുള്ള അഭിലാഷം വളരെ പ്രശംസനീയമാണ്.

1986ലെ ദേശീയ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ പ്രസക്തി നഷ്‌ടപ്പെട്ടുവെന്ന് 1991ലെ രൂക്ഷമായ വിമർശനത്തിന്‍റെ പശ്ചാത്തലത്തിൽ, 1992ൽ ചെറിയ മാറ്റങ്ങൾ വരുത്തിയെങ്കിലും, അത് ഇപ്പോഴും അപൂർണമായി തന്നെ തുടരുകയാണ്. വിവിധ കാലഘട്ടങ്ങളിലെ പ്രശ്‌നങ്ങളും വെല്ലുവിളികളും കണക്കിലെടുക്കുന്ന ശക്തമായ വിദ്യാഭ്യാസ ഘടന അവകാശപ്പെടുന്ന പുതിയ സമീപനം, മുൻകാലങ്ങളിൽ നടത്തിയ അർദ്ധമനസുള്ളതും പരാജയപ്പെട്ടതുമായ ശ്രമങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പല മടങ്ങ് മികച്ചതാണ്. വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തിയാൽ ഉൽ‌പാദന പ്രക്രിയകളിൽ രാജ്യത്തിന്‍റെ മാനവ വിഭവശേഷി പരമാവധി ഉപയോഗപ്പെടുത്താനുള്ള വഴക്കവും അവസരവും പുതിയ ഭാവി രചിക്കും.

സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാകുമ്പോഴേക്കും, പുതിയ പാഠ്യപദ്ധതി ചില തൊഴിലുകളിലെ നൈപുണ്യത്തിനും മാതൃഭാഷയിൽ പഠിപ്പിക്കുന്നതിനും സിലബസ് യുക്തിസഹമാക്കുകയും കുറയ്ക്കുകയും ചെയ്യുന്നതിലൂടെ സ്‌കൂൾ പുസ്‌തകങ്ങളുടെ ബാക്ക് പായ്ക്കിന്‍റെ ഭാരം കുറയ്ക്കുകയും വിദ്യാഭ്യാസത്തിന്‍റെ ആഭ്യന്തര ഉത്പാദനത്തിന്‍റെ ആറ് ശതമാനം വകയിരുത്തുകയും ചെയ്യും. എല്ലാവർക്കും ശക്തമായ വിദ്യാഭ്യാസ അടിത്തറ ഉറപ്പ് വരുത്തുന്നതിന് ബജറ്റുകളിൽ ഉദാരമായ വിഹിതം ആവശ്യമാണ്. നിലവിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ (ആഭ്യന്തര ഉത്പാദനത്തിന്‍റെ 4.4 ശതമാനം) ചെലവഴിക്കുന്ന തുക 2.25 ലക്ഷം കോടി രൂപ വർധിപ്പിച്ചാൽ പുതിയ വിദ്യാഭ്യാസ സമ്പ്രദായം അനാവരണം ചെയ്യുന്ന ഗുണപരമായ പരിവർത്തനം സാധ്യമാകും.

രാജ്യത്തെ പ്രാഥമിക വിദ്യാഭ്യാസം അവഗണിക്കപ്പെടുന്ന രീതിയെക്കുറിച്ച് ‘അസർ’ റിപ്പോർട്ടുകൾ നിർണായകമാണെങ്കിലും ഉന്നത വിദ്യാഭ്യാസം പോലും മികച്ചതല്ല എന്നത് ശ്രദ്ധേയം ആണ്. ഉയർന്ന വിദ്യാഭ്യാസ യോഗ്യത, കൂടുതൽ തൊഴിലില്ലായ്‌മ എന്നത് ഇപ്പോള്‍ കൂടുതല്‍ സാധാരണമാകുകയാണ്. ഇതിനുള്ള ശരിയായ മറുമരുന്ന് വിദ്യാഭ്യാസത്തെ അടിത്തട്ടിൽ നിന്ന് പരിഷ്‌രിക്കുക എന്നതാണ്. മാതൃഭാഷയിൽ പഠിപ്പിക്കുന്നതിന് മുൻ‌ഗണന നൽകുന്നതിലൂടെ, ജർമ്മനി, ജപ്പാൻ, ഇറ്റലി, ഈജിപ്ത് എന്നി രാജ്യങ്ങൾ ഉൽ‌പാദനക്ഷമതയിൽ ഗണ്യമായ വളർച്ച കൈവരിചിട്ടുണ്ട്. മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾ സ്വന്തം ഭാഷയുടെ പ്രാധാന്യം മനസ്സിലായിട്ടുണ്ടെങ്കിലും മറ്റ് പല സംസ്ഥാനങ്ങളും ഇംഗ്ലീഷ് മീഡിയം അധ്യാപനത്തിന് അനാവശ്യമായ പ്രാധാന്യം നൽകുന്നു.

ഇംഗ്ലീഷുകാരുടെ ഭരണം രാജ്യത്ത് നിന്ന് പോയിട്ടുണ്ടെങ്കിലും ഇംഗ്ലീഷ് ഭാഷയോടുള്ള ആസക്തി വിട്ടുപോകുന്നില്ല. പുതിയ ദേശീയ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാ സംസ്ഥാനങ്ങളും സങ്കുചിത രാഷ്ട്രീയ ചിന്താഗതികള്‍ മാറ്റി വെച്ചുകൊണ്ട് മാതൃഭാഷാ മാധ്യമത്തിൽ അധ്യാപനം അഞ്ചാം ക്ലാസ് വരെയും സാധ്യമെങ്കിൽ എട്ടാം ക്ലാസ് വരെയും നടപ്പാക്കണം. ചില മാതാപിതാക്കൾ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തെ ഇഷ്ടപ്പെടുന്നു. അവരുടെ കുട്ടികൾക്ക് മികച്ച തൊഴിൽ സാധ്യതകൾ ഉണ്ടാകുമെന്ന ഏക പ്രതീക്ഷയും വിശ്വാസവുമാണ് ഇതിന് പിന്നില്‍.

മാതൃഭാഷയിൽ നന്നായി വായിക്കാനും എഴുതാനും കഴിയുന്നവർക്ക് മാത്രം സർക്കാർ ജോലികൾ ഉറപ്പാക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും നിയമങ്ങളിൽ ഭേദഗതി വരുത്തണം. ഭരണം - കത്തിടപാടുകൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവയിലും മാതൃഭാഷ വ്യാപകമായി ഉപയോഗിക്കണം. അപ്പോൾ മാത്രമേ പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ പ്രധാന പരിഷ്കാരങ്ങൾ മുഴുവൻ രാജ്യത്തെയും വ്യാപിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുകയുള്ളൂ. '20 ശതമാനം അധ്യാപകരും രാജ്യത്തെ 45 ശതമാനം കരാർ ഉദ്യോഗസ്ഥരും ആവശ്യമായ പരിശീലനം ഇല്ലാത്തവരാണ്’.

ഉയർന്ന തലത്തിലുള്ള അധ്യാപക പരിശീലനവും വിദ്യാഭ്യാസവും നൽകുന്നതിന് ഐഐടികൾക്കും ഐഐഎമ്മുകൾക്കും തുല്യമായി ഒരു ഉയർന്ന തലത്തിലുള്ള അക്കാദമിക്, പരിശീലന സ്ഥാപനം സ്ഥാപിക്കണം. നയ രൂപകൽപന ഒരു കാര്യമാണ്. പക്ഷേ ഫലപ്രദമായ നടപ്പാക്കൽ മറ്റൊന്നാണ്. കാലഹരണപ്പെട്ട വിദ്യാഭ്യാസ രീതികൾ, യോഗ്യതയില്ലാത്തതും കാര്യക്ഷമമല്ലാത്തതുമായ അധ്യാപകർ, ഉപജീവനമാർഗം ഉറപ്പാക്കാൻ കഴിയാത്ത ബിരുദങ്ങൾ, പരീക്ഷാ സമ്മർദങ്ങൾ എന്നിങ്ങനെ നിരവധിയാണ് പ്രശ്‌നങ്ങള്‍. സർക്കാരുകൾ ഈ കുറവുകൾ തിരിച്ചറിഞ്ഞ് ഭാവി തലമുറയെ ഈ തടസങ്ങളിൽ നിന്ന് മോചിപ്പിക്കാൻ ആത്മാർഥമായി പ്രവർത്തിക്കണം. എന്നാല്‍ മാത്രമേ പ്രതീക്ഷകൾ നിറവേറ്റുന്നതിനായി ഇന്ത്യൻ വിദ്യാഭ്യാസം പുനരുജ്ജീവിപ്പിക്കാനും പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ അഭിലാഷങ്ങൾ നിറവേറ്റാനും ആകുകയുള്ളൂ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.