ഹൈദരാബാദ്: നാല്‍ഗൊണ്ടയിലെ നാഗാർജുനസാഗർ എംഎൽഎ നോമുല നർസിംഹയ്യ അന്തരിച്ചു. ഇന്ന് രാവിലെ 5. 30 നായിരുന്നു അന്ത്യം. ശാരീരി അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
1956 ജനുവരി ഒൻപതാം തീയതി നൽഗൊണ്ട ജില്ലയിലെ പലേം ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. 1999 ലും 2004 ലും സിപിഎം പാർട്ടിയിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2013 ൽ ടിആർഎസ് പാർട്ടിയിൽ ചേർന്നു. 2018 ലെ തെരഞ്ഞെടുപ്പിലാണ് നാഗർജുനസാഗർ നിയോജകമണ്ഡലത്തില്‍ ടിആർഎസ് എംഎൽഎയായി നരസിംഹയ്യ തെരഞ്ഞെടുക്കപ്പെട്ടത്.