ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെ മ്യാന്‍മര്‍ പ്രസിഡന്‍റ് യു വിന്‍ മിന്തും ഇന്ത്യയിലെത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ ക്ഷണപ്രകാരമാണ് മ്യാന്‍മര്‍ പ്രസിഡന്‍റ് ഇന്ത്യ സന്ദര്‍ശിക്കാനെത്തിയത്. ഭാര്യ ഡൗ ചോ ചോയും നാല് ദിവസത്തെ ഇന്ത്യൻ സന്ദര്‍ശനത്തിനായി അദ്ദേഹത്തിനൊപ്പമുണ്ട്. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി ഉന്നത നേതൃത്വവുമായി അദ്ദേഹം ചർച്ച നടത്തും. ആഗ്ര, ബോധ് ഗയ എന്നിവിടങ്ങളില്‍ മ്യാന്‍മര്‍ പ്രസിഡന്‍റ് സന്ദര്‍ശനം നടത്തുമെന്നാണ് സൂചന. മ്യാൻമറുമായി വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട മൂന്ന് കരാറുകൾ ഒപ്പിടാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. മ്യാൻമറുമായുള്ള ബന്ധം എല്ലാ തലങ്ങളിലും ക്രമാനുഗതമായി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്‌തിരുന്നു.
നാല് ദിവസത്തെ സന്ദര്‍ശനത്തിനായി മ്യാന്‍മര്‍ പ്രസിഡന്‍റ് ഇന്ത്യയിലെത്തി - മ്യാന്‍മര്‍ പ്രസിഡന്‍റ്
ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി ഉന്നത നേതൃത്വവുമായി മ്യാന്‍മര്‍ പ്രസിഡന്‍റ് ചർച്ച നടത്തും