ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം അഭിഭാഷകരുടെ അസോസിയേഷൻ. ഇന്നലെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 21, 25 എന്നിവയും ഭരണഘടനയുടെ അടിസ്ഥാന ഘടനയും ലംഘിക്കുന്നതാണ് ഈ നിയമം.
പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് മതപരമായ പീഡനങ്ങളിൽ നിന്ന് പലായനം ചെയ്യുകയും 2014 ഡിസംബർ 31 ന് മുമ്പോ അതിനുമുമ്പോ ഇന്ത്യയിൽ പ്രവേശിച്ച ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാർസി സമുദായങ്ങളിൽ നിന്നുള്ള അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് പുതിയ നിയമം.
എന്നാല്‍ ഈ നിയമത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ആവര്‍ത്തിച്ചു പറയുന്നത്.