മുംബൈ: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് 20 കാരി ചാടിയിറങ്ങി. മുലുന്ദിലാണ് സംഭവം. വ്യാഴാഴ്‌ച രാത്രി യുവതി വീട്ടിലേക്ക് പോകാൻ ഓട്ടോറിക്ഷ പിടിക്കുകയായിരുന്നു. യാത്രയ്ക്കിടെ ഡ്രൈവർ യുവതിയെ ശല്യപ്പെടുത്തുകയും ഓട്ടോ വഴി മാറ്റി ഓടിക്കുകയും ചെയ്തു. തുടർന്ന് യുവതി ഓട്ടോയിൽ നിന്നും ചാടി ഇറങ്ങി. യുവതിക്ക് പരിക്കേറ്റു. മുലുന്ദ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഓട്ടോഡ്രൈവറെ അറസ്റ്റ് ചെയ്തത്.
ഡ്രൈവറുടെ ശല്യം; ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് യുവതി ചാടി ഇറങ്ങി - ശല്യപ്പെടുത്തി
യാത്രയ്ക്കിടെ ഡ്രൈവർ യുവതിയെ ശല്യപ്പെടുത്തുകയും ഓട്ടോ വഴി മാറ്റി ഓടിക്കുകയും ചെയ്തു.