ETV Bharat / bharat

കൊവിഡിലും സമ്പത്തില്‍ 73% വര്‍ധന; അമ്പരപ്പിച്ച് അംബാനി

ആകെ സമ്പത്ത് 6.58 ലക്ഷം കോടിയായി ഉയര്‍ന്നതോടെ തുടര്‍ച്ചയായ ഒന്‍പതാം തവണയും രാജ്യത്തെ ധനികരുടെ പട്ടികയില്‍ ഒന്നാമതെത്താന്‍ മുകേഷ് അംബാനിക്ക് കഴിഞ്ഞു. ആഗോള തലത്തില്‍ അംബാനി അഞ്ചാം സ്ഥാനത്താണ്.

Mukesh Ambani richest Indian  Reliance Industries chairman Mukesh Ambani  Shapoor Mistry  Gautam Adani  Hurun IIFL Wealth  രാജ്യത്തെ സമ്പന്നന്‍ മുകേഷ് അംബാനി  മുകേഷ് അംബാനി റിലയന്‍സ്  രാജ്യത്തെ ഏറ്റവും സമ്പന്നരുടെ പട്ടിക  ലോകത്തെ സമ്പന്നരില്‍ മുകേഷ് അംബാനി
കൊവിഡിലും സമ്പത്തില്‍ 73% വര്‍ധന; അമ്പരപ്പിച്ച് അംബാനി
author img

By

Published : Sep 29, 2020, 6:53 PM IST

മുംബൈ: തുടര്‍ച്ചയായ ഒന്‍പതാം തവണയും രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനെന്ന നേട്ടം മുകേഷ് അംബാനിക്ക് സ്വന്തം. കൊവിഡ് പ്രതിസന്ധിക്കിടയിലും ആസ്തിയില്‍ 73% വര്‍ധനവുണ്ടായതോടെ ആകെ സമ്പത്ത് 6.58 ലക്ഷം കോടിയായി ഉയര്‍ന്നു. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് റിലയന്‍സ് ഗ്രൂപ്പ് തലവന്‍റെ കുതിപ്പ്. ആഗോള തലത്തില്‍ അംബാനി അഞ്ചാം സ്ഥാനത്താണെന്നും വെല്‍ത്ത് ഹുറുണ്‍ ഇന്ത്യയുടെ പട്ടിക വ്യക്തമാക്കുന്നു. ടെലികോം മേഖലയില്‍ ഈ വര്‍ഷമുണ്ടാക്കിയ നേട്ടം അംബാനിക്ക് നിര്‍ണായകമായെന്നാണ് വിലയിരുത്തല്‍. 1000 കോടിക്ക് മുകളില്‍ ആസ്തിയുള്ള 828 ഇന്ത്യക്കാരാണ് പട്ടികയിലുള്ളത്.

ഗുജറാത്ത് സ്വദേശിയായ ഗൗതം അദാനിയും ഈ വര്‍ഷം വലിയ നേട്ടമുണ്ടാക്കി. വിവിധ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിച്ചതോടെ സമ്പത്തില്‍ 48 % വര്‍ധനവുണ്ടായി. ഇതോടെ ആകെ ആസ്തി 1.40 ലക്ഷം കോടിയായി ഉയര്‍ന്നു. രണ്ട് റാങ്കിങ് മെച്ചപ്പെടുത്തി രാജ്യത്തെ ധനികരുടെ പട്ടികയില്‍ നാലാമതെത്തി. സാമ്പത്തിക തര്‍ക്ക കേസില്‍ പ്രതിസന്ധിയിലാണെങ്കിലും 1.43 ലക്ഷം കോടി ആസ്തിയോടെ ഹിന്ദുജ സഹോദരങ്ങളാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.