ഷിയോപുർ (മധ്യപ്രദേശ്): ഷിയോപൂരിലെ ജില്ലാ ആശുപത്രിയിൽ യുവതി ആറ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ഇതിൽ രണ്ട് ശിശുക്കളെ രക്ഷപ്പെടുത്താനായില്ല. നവജാതശിശു സംരക്ഷണ വിഭാഗത്തിൽ നാല് ശിശുക്കളും നിരീക്ഷണത്തിലാണ്.
അമ്മയുടെ നില തൃപ്‌തികരമെന്നാണ് റിപ്പോർട്ട്. ജില്ലാ ആശുപത്രിയിലെ ആദ്യത്തെ സംഭവമാണിതെന്ന് അധികൃതർ പറയുന്നു.