ഇൻഡോർ: മധ്യപ്രദേശിലെ സംഗാ ജെറയിലെ ബാബായ് ബ്ലോക്കില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു. 22 കുട്ടികൾക്ക് പരിക്കേറ്റു. 35 വിദ്യാര്‍ഥികളുമായി പോയ ചാമ്പ്യന്‍സ് സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടം സംഭവിച്ച ഉടനെ ആബുലൻസ് എത്തി കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി.
ബസ് അമിത വേഗത്തിലായിരുന്നെന്നും ട്രാക്‌ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നും ദൃക്‌സാക്ഷി ദിലീപ് കൗർ പറഞ്ഞു. രക്ഷിതാക്കൾ പരാതിപ്പെട്ടിട്ടും ബസിൻ്റെ അറ്റക്കുറ്റപ്പണികള്‍ നടത്തിയില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കലക്ടർ ശിലേന്ദ്ര സിംഗ് പറഞ്ഞു.