ദമോഹ്: മധ്യപ്രദേശില്‍ നിന്ന് രണ്ട് വര്‍ഷം മുന്‍പ് കാണാതായ 23 വയസുകാരന്‍ പാകിസ്ഥാനിലുണ്ടെന്ന് സംശയം. കാണാതായ കുട്ടിയോട് സാമ്യതയുള്ള ഒരാളുടെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ കണ്ടെത്തിയതിനെ തുടർന്നാണിത്. ശിശ്പൂര്‍ പാട്ടിയി സ്വദേശിയായ ഗോത്രവര്‍ഗത്തില്‍ പെട്ട യുവാവിനെ 2017 നവംബറിലാണ് കാണാതായത്.
സംശയം ബലപ്പെട്ടതിനെ തുടർന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് വിവേക് സിങ് കുട്ടിയെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ബോപ്പാലിലെ പൊലീസ് ആസ്ഥാനത്തേക്ക് അയച്ചു. പാകിസ്ഥാനിലെ ബാരലാലില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നതെന്ന് മനസിലായതായും അദ്ദേഹം പറഞ്ഞു. കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയതിന്ശേഷം വിദേശമന്ത്രാലയത്തിന്‍റ സഹായത്തോടെ പാക്കിസ്ഥാനുമായി ബന്ധപ്പെടാനാണ് പൊലീസ് ശ്രമം.