ETV Bharat / bharat

"ദാവോസ് ഇൻ ദ ഡെസേർട്ട്"; ശ്രദ്ധാകേന്ദ്രമായി നരേന്ദ്രമോദി - മോദിയുടെ സൗദി സന്ദർശനം

നിക്ഷേപങ്ങൾക്കും ടൂറിസത്തിനുമായി ഞങ്ങൾ മാറിക്കൊണ്ടിരിക്കുന്നു എന്ന് അന്താരാഷ്ട്ര പ്രേക്ഷകർക്കുള്ള സൗദിയുടെ സൂചനയാണ് പരിപാടി.

ദാവോസ് ഇൻ ദ ഡെസേർട്ട്
author img

By

Published : Oct 29, 2019, 8:37 PM IST

ഹൈദരാബാദ്: റിയാദിലെ ഗംഭീരമായ റിറ്റ്‌സ് കാൾട്ടണിലെ കിംഗ് അബ്ദുൽ അസീസ് കോൺഫറൻസ് സെന്‍റർ സൗദി അറേബ്യയിലെ (കെഎസ്എ) മൂന്നാമത്തെ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്‍റ് ഓർഗനൈസേഷൻ ഫോറത്തിന്‍റെ ആതിഥേയത്വം വഹിക്കുന്നു. ‘ദാവോസ് ഇൻ ദ ഡെസേർട്ട്’ എന്ന മൂന്ന് ദിവസത്തെ ഈ ആഗോള പരിപാടി, നിക്ഷേപങ്ങൾക്കും ടൂറിസത്തിനുമായി ഞങ്ങൾ മാറിക്കൊണ്ടിരിക്കുന്നു എന്ന് അന്താരാഷ്ട്ര പ്രേക്ഷകർക്കുള്ള രാജ്യത്തിന്‍റെ സൂചനയാണ്.

"ദാവോസ് ഇൻ ദ ഡെസേർട്ട്"; അഭിസംബോധന ചെയ്യാനൊരുങ്ങി മോദി
കെ‌എസ്‌എയുടെ പൊതു നിക്ഷേപ ഫണ്ട് ഗവർണറായ ഏഷ്യാ ഓ അൽ-റുമയ്യന്‍റെ ഉദ്ഘാടന പ്രഭാഷണത്തോടെ ഇന്ന് രാവിലെ ആരംഭിച്ച സമ്മേളനം ഭാവിയിലെ സാമ്പത്തിക പ്രവണതകൾ, പരമാധികാര സ്വത്ത് ഫണ്ടിങിന്‍റെ പങ്ക് എന്നിവ ചർച്ച ചെയ്യുന്ന സമാന്തര തീമാറ്റിക് സെഷനുകൾ തുടങ്ങി ലോകത്ത് സുസ്ഥിരമായ നിക്ഷേപത്തിനായി ദീർഘകാലത്തേക്ക് ആഗോള നിക്ഷേപം പുനർനിർമ്മിക്കുന്ന പ്രക്രിയ എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഉൾക്കൊള്ളുന്നു. ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി ‘അടുത്ത ദശകം: സാമ്പത്തിക അഭിലാഷത്തിന്‍റെ ഒരു പുതിയ യുഗം ആഗോളത്തെ എങ്ങനെ രൂപപ്പെടുത്തും' എന്ന പാനൽ ചർച്ചയുടെ ഭാഗമായിരുന്നു.

സമ്പദ്‌വ്യവസ്ഥയുടെ പരിവർത്തനവും വൈവിധ്യവൽക്കരണവും എന്ന സാമ്പത്തിക ലക്ഷ്യം സാധ്യമാക്കാൻ അടുത്ത വർഷം ജി 20 ഉച്ചകോടിക്ക് രാജ്യം ആതിഥേയത്വം വഹിക്കും. ഉന്നത ബിസിനസുകാരും പ്രമുഖ ആഗോള മാധ്യമ സ്ഥാപനങ്ങളും നടത്തിയ പിൻ‌മാറ്റങ്ങൾ, വിമത വാഷിംഗ്ടൺ പോസ്റ്റ് ജേണലിസ്റ്റായ ജമാൽ ഖഷോഗിയുടെ കൊലപാതകം തുടങ്ങി 2018 ലെ എഫ്ഐഐ സമ്മേളനം നിരവധി പ്രശ്നങ്ങൾക്ക് വേദിയായി. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ 2018ലെ മുഖ്യ പ്രഭാഷകരിൽ ഒരാളായിരുന്നു.

ഇന്നലെ രാത്രി റിയാദിൽ എത്തിയ മോദിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യയുടെ സാമ്പത്തിക വളർച്ച, ആഗോള ബിസിനസിലും സാമ്പത്തിക വിപണികളിലും അതിന്‍റെ ദീർഘകാല പ്രത്യാഘാതങ്ങൾ, കൂടാതെ നിലവിലെ ലോക സാമ്പത്തിക പ്രവണതകൾ എന്നിവയിൽ പ്രധാനമന്ത്രി ശ്രദ്ധ കേന്ദ്രീകരിക്കും. ബ്രിഡ്ജ് വാട്ടർ അസോസിയേറ്റ്‌സിന്‍റെ സ്ഥാപകനും കോ-ചീഫ് ഇൻവെസ്റ്റ്‌മെന്‍റ് ഓഫീസറും സഹ ചെയർമാനുമായ റേ ഡാലിയോയുമായുള്ള സംഭാഷണത്തിൽ ഡെമോഗ്രാഫിക്, പാരിസ്ഥിതിക, വിതരണ ശൃംഖല വെല്ലുവിളികളെ വളർച്ചയിലേക്കും സമൃദ്ധിയിലേക്കും നയിക്കുന്ന അവസരങ്ങളാക്കി മാറ്റുന്നതിന് ആവശ്യമായ തന്ത്രങ്ങളെക്കുറിച്ച് മോദിയും സംസാരിക്കും.

സൗദിയുടെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡായ കിംഗ് അബ്ദുൽ അസീസ് സാഷ് സമ്മാനച്ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി 2016ൽ രാജ്യം സന്ദർശിച്ച സമയത്ത് കൂടുതൽ ശക്തവും തന്ത്രപരവുമായ നിക്ഷേപത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഊർജ്ജ മേഖലയുടെ സുരക്ഷയ്ക്കപ്പുറം ഇന്ത്യ, ചൈന, യുകെ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കാൻ സൗദി ശ്രമിക്കുന്നുണ്ട്. "മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ പടിഞ്ഞാറൻ തീര ശുദ്ധീകരണശാലക്ക് അന്തിമരൂപം നൽകാനാണ് ഇരുവിഭാഗവും ഒരുങ്ങുന്നത്. സൗദിയിലെ അരാംകോ, യു‌എഇയുടെ അഡ്‌നോക്ക്, ഇന്ത്യൻ പൊതുമേഖലാ എണ്ണക്കമ്പനികൾ എന്നിവയിൽ നിന്നുള്ള നിക്ഷേപം ഉൾപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് റിഫൈനറിയാണിത്. സൗദി അറേബ്യയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കുകയാണ് ഇതുവഴി ലക്ഷ്യമാക്കുന്നത്." - വിദേശകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക കാര്യ സെക്രട്ടറി ടി എസ് തിരുമൂർത്തി സന്ദർശനത്തില്‍ പറഞ്ഞു.

സൗദി അറേബ്യയിൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കുന്നതിനായി ഇന്ത്യൻ ഓയിൽ മിഡിൽ ഈസ്റ്റും സൗദി അറേബ്യയിലെ അൽ-ജെറി കമ്പനിയുമായി ധാരണാപത്രത്തിൽ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദേശീയ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ടിലേക്കുള്ള സൗദിയുടെ നിക്ഷേപത്തിന്‍റെ അന്തിമരൂപം നൽകാനൊരുങ്ങുകയാണ് ഇന്ത്യ.

ഈ ഉഭയകക്ഷി ബന്ധത്തിന്‍റെ പ്രധാന സ്തംഭങ്ങളായി തീവ്രവാദ സഹകരണം മാറിയിരിക്കുന്നു. വർഷം തോറും ഏകദേശം 11 ബില്ല്യൺ യുഎസ് ഡോളർ തിരികെ ലഭിക്കുന്ന 2.6 ദശലക്ഷം ഇന്ത്യൻ സമൂഹം എന്ന സംരംഭത്തിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. വളരെ യാഥാസ്ഥിതികമായ ചിന്താഗതി ഉൾക്കൊള്ളുന്ന രാജ്യം അടുത്തിടെ ആഗോള വിനോദസഞ്ചാരത്തിനുള്ള വാതിൽ തുറന്നു നൽകി. വിദേശ വനിതാ ടൂറിസ്റ്റുകളുടെ ഡ്രസ്സിംഗ് മാർഗ്ഗനിർദ്ദേശങ്ങളിൽ ഇളവുകൾ ഏർപ്പെടുത്തി. മത തീർത്ഥാടനത്തിനപ്പുറം ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ ലക്ഷ്യസ്ഥാനമായി സൗദി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.