ചണ്ഡീഗഢ്: പട്ടികജാതി-പട്ടികവര്‍ഗവിഭാഗങ്ങളുടെ സംവരണാവകാശങ്ങൾക്ക് നേരെ ആക്രമണങ്ങൾ നടത്തുകയാണ് മോദി സര്‍ക്കാരെന്ന് ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷ കുമാരി സല്‍ജ. നിയമനങ്ങളിലോ സ്ഥാനക്കയറ്റത്തിലോ സംവരണം നൽകാൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയില്ലെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഹരിയാന കോൺഗ്രസ് ഞായറാഴ്‌ച നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കുകയായിരുന്നു അവര്‍. ഉത്തരാഖണ്ഡിലെ ബിജെപി സർക്കാരിന്‍റെ വാദം ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതി കഴിഞ്ഞയാഴ്‌ച വിധി പുറപ്പെടുവിച്ചത്. ബിജെപിയും ആര്‍എസ്‌എസും ന്യൂനപക്ഷവിഭാഗങ്ങൾക്കുള്ള സംവരണം അവസാനിപ്പിക്കാൻ ശ്രമിക്കുകയാണ്. പട്ടികജാതി-പട്ടികവര്‍ഗ, പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ടവരെ അവർ വഞ്ചിച്ചു. രാജ്യത്തെ ഭരണഘടനയെ ബിജെപി സർക്കാർ നിരന്തരം വേട്ടയാടുകയാണെന്നും സല്‍ജ പറഞ്ഞു.
എസ്‌സി, എസ്‌ടി വിഭാഗങ്ങളെ മോദി സര്‍ക്കാര്‍ ആക്രമിക്കുകയാണെന്ന് കുമാരി സല്‍ജ - Modi govt
ബിജെപിയും ആര്‍എസ്‌എസും ന്യൂനപക്ഷവിഭാഗങ്ങൾക്കുള്ള സംവരണം അവസാനിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷ കുമാരി സല്‍ജ