ന്യുഡൽഹി: ഇന്ത്യയില്‍ കൊവിഡ് വാക്‌സിൻ വിതരണം ഈമാസം 16ന് തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഇത് രാജ്യത്തിന് അഭിമാന നിമിഷമാണ്. രണ്ട് വാക്‌സിനുകൾക്ക് ശാസ്ത്രീയ അനുമതി കിട്ടി. വാക്‌സിൻ വിതരണം ഫെഡറല്‍ സംവിധാനത്തിന്‍റെ മാതൃകയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് കോടി കൊവിഡ് മുന്നണി പോരാളികൾക്ക് ആദ്യ ഘട്ടത്തില്‍ വാക്‌സിൻ നല്‍കും. ആദ്യഘട്ടത്തിലെ ചെലവ് സർക്കാർ വഹിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
അതേസമയം കൊവിൽഷീൽഡ് വാക്‌സിനായി കേന്ദ്രസർക്കാർ പർച്ചേഴ്സ് ഓർഡർ നൽകി. ഓർഡർ ലഭിച്ചതായി സിറം അധികൃതർ. വാക്സിൻ 200 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് സിറം അധികൃതർ വ്യക്തമാക്കി. ആദ്യഘട്ടത്തിലെ ചിലവ് കേന്ദ്ര സർക്കാർ വഹിക്കും. രണ്ട് വാക്‌സിനുകളും ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാകും വിതരണം ചെയ്യുക. ഇന്ത്യയുടെ വാക്‌സിനുകൾക്കായി ലോകം ഉറ്റുനോക്കുന്നതായി മോദി പറഞ്ഞു. നാലിലധികം വാക്സിനുകൾ പരീക്ഷണഘട്ടത്തിലാണെന്നും പ്രധാനമന്ത്രി. വാക്സിനേഷൻ രംഗത്ത് ഇന്ത്യയുടെ പരിചയം ഗുണകരമാകുമെന്നും പ്രധാനമന്ത്രി.