ശ്രീനഗര്‍: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് കാര്‍ഗിലില്‍ 145 ദിവസമായി വിച്ഛേദിച്ചിരുന്ന മൊബൈൽ-ഇന്‍റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചു. ജമ്മു-കശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ധാക്കിയതിന് ശേഷം ആദ്യമായാണ് ഈ പ്രദേശത്ത് മൊബൈല്‍-ഇന്‍റര്‍നെറ്റ് സര്‍വീസുകളുടെ നിയന്ത്രണം എടുത്തുകളയുന്നത്.
കഴിഞ്ഞ നാല് മാസമായി കാര്‍ഗിലിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തിയതിനെ തുടര്‍ന്നാണ് സേവനങ്ങൾ പുനസ്ഥാപിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൗകര്യം ദുരുപയോഗം ചെയ്യരുതെന്നും ജനങ്ങളോട് അഭ്യര്‍ഥിച്ചു.കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഇന്‍റര്‍നെറ്റ് സര്‍വീസുകള്‍ റദ്ദാക്കിയത്.