ന്യൂഡൽഹി: ആൾക്കൂട്ട ആക്രമണം ഒരു യാഥാർത്ഥ്യമാണെന്നും രാജ്യത്ത് ഇതൊരു സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണെന്നും സിപിഐ. 'ജനക്കൂട്ടം ശിക്ഷ നടപ്പാക്കുക' എന്ന വാക്ക് ഇന്ത്യൻ പാരമ്പര്യത്തിന് അന്യമാണെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്‍റെ പ്രസ്‌താവനക്കെതിരെയാണ് സിപിഐയുടെ പ്രതികരണം. ഒറ്റപ്പെട്ട സംഭവങ്ങളെ ആള്‍ക്കൂട്ട കൊലപാതകം എന്ന പേരില്‍ മുദ്രകുത്തി രാജ്യത്തെ അപകീർത്തിപ്പെടുത്തരുതെന്നായിരുന്നു മോഹന്‍ ഭാഗവതിന്‍റെ പരാമര്‍ശം.
ആർ.എസ്.എസ്, ബി.ജെ.പി സംഘടനകളുടെ നികൃഷ്ടമായ പ്രവർത്തനങ്ങൾ തുറന്നുകാട്ടുന്നതിനായി ഒക്ടോബർ 2 മുതൽ നവംബർ 7 വരെ സി.പി.ഐ പാർട്ടിയംഗങ്ങൾ പ്രചാരണം നടത്തണമെന്ന് സി.പി.ഐയുടെ ദേശീയ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.