ന്യൂഡല്‍ഹി: ശ്രീലങ്കയിലേക്കുള്ള യാത്ര പൗരന്മാര്‍ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശം. ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണിത്. യൂറോപ്യന്‍ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ ലങ്കന്‍ സന്ദര്‍ശനത്തില്‍ നിന്നും വിലക്കിയിട്ടുണ്ട്. സാധാരണ ശ്രീലങ്കയില്‍ ആഭ്യന്തര കലഹം നടക്കുന്ന സന്ദര്‍ഭത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്ര വിലക്കുണ്ടാവാറില്ല. എന്നാല്‍ ശ്രീലങ്കയില്‍ ഇപ്പോള്‍ നടന്ന ആക്രമണം അന്താരാഷ്ട്ര തീവ്രവാദ സംഘടനയായ ഐഎസ് ഏറ്റെടുത്ത സാഹചര്യത്തിലാണ് ലോകത്തിലെ വിവിധ രാഷ്ട്രങ്ങള്‍ പൗരന്മാരെ ലങ്ക സന്ദര്‍ശനത്തില്‍ നിന്നും വിലക്കുന്നത്. കഴിഞ്ഞ ഈസ്റ്റർ ദിനത്തിലാണ് ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ പള്ളികളിലും ഹോട്ടലുകളിലും സ്ഫോടനം നടന്നത്. പതിനൊന്ന് ഇന്ത്യക്കാർ ഉൾപ്പടെ 253 പേരാണ് സ്ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടത്.
ശ്രീലങ്കയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം
യൂറോപ്യന്‍ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ ലങ്കന്‍ സന്ദര്‍ശനത്തില്‍ നിന്നും വിലക്കിയിട്ടുണ്ട്.
ന്യൂഡല്‍ഹി: ശ്രീലങ്കയിലേക്കുള്ള യാത്ര പൗരന്മാര്‍ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശം. ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണിത്. യൂറോപ്യന്‍ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ ലങ്കന്‍ സന്ദര്‍ശനത്തില്‍ നിന്നും വിലക്കിയിട്ടുണ്ട്. സാധാരണ ശ്രീലങ്കയില്‍ ആഭ്യന്തര കലഹം നടക്കുന്ന സന്ദര്‍ഭത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്ര വിലക്കുണ്ടാവാറില്ല. എന്നാല്‍ ശ്രീലങ്കയില്‍ ഇപ്പോള്‍ നടന്ന ആക്രമണം അന്താരാഷ്ട്ര തീവ്രവാദ സംഘടനയായ ഐഎസ് ഏറ്റെടുത്ത സാഹചര്യത്തിലാണ് ലോകത്തിലെ വിവിധ രാഷ്ട്രങ്ങള്‍ പൗരന്മാരെ ലങ്ക സന്ദര്‍ശനത്തില്‍ നിന്നും വിലക്കുന്നത്. കഴിഞ്ഞ ഈസ്റ്റർ ദിനത്തിലാണ് ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ പള്ളികളിലും ഹോട്ടലുകളിലും സ്ഫോടനം നടന്നത്. പതിനൊന്ന് ഇന്ത്യക്കാർ ഉൾപ്പടെ 253 പേരാണ് സ്ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടത്.
srilanka
Conclusion: