ETV Bharat / bharat

മന്ത്രവാദം ചെയ്‌തെന്നാരോപിച്ച് 80കാരനെ ജീവനോടെ കുഴിച്ചുമൂടി

സംഭവത്തിൽ ഇതുവരെ പൊലീസ് എട്ട് പേരെ അറസ്റ്റ് ചെയ്‌തു

buried alive for 'practising witchcraft'  Octogenarian buried alive  practising witchcraft  മേഘാലയയിൽ 80കാരനെ ജീവനോടെ കുഴിച്ചിട്ടു  മന്ത്രവാദം ചെയ്‌തെന്നാരോപിച്ച് കുഴിച്ചിട്ടു  മന്ത്രവാദം ചെയ്‌ത 80കാരനെ കൊലപ്പെടുത്തി  മേഘോലയയിൽ 80കാരനെ ജീവനോടെ കുഴിച്ചിട്ടു  buried alive for 'practising witchcraft' Meghalaya
മന്ത്രവാദം ചെയ്‌തെന്നാരോപിച്ച് 80കാരനെ ജീവനോടെ അടക്കം ചെയ്‌തു
author img

By

Published : Oct 14, 2020, 11:27 AM IST

ഷില്ലോങ്: മേഘാലയയില്‍ മന്ത്രാവാദത്തിൽ ഏർപ്പെട്ടെന്നാരോപിച്ച് വൃദ്ധനെ ബന്ധുക്കൾ ചേർന്ന് ജീവനോടെ കുഴിച്ചിട്ടു. 80കാരനായ മോറിസ് മാംഗറിനെയാണ് ബന്ധുക്കൾ കുഴിച്ചുമൂടിയത്. സംഭവത്തിൽ ഇതുവരെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. അഞ്ചടി താഴ്‌ചയുള്ള കുഴിയിൽ നിന്നാണ് പൊലീസ് വൃദ്ധന്‍റെ മൃതദേഹം പുറത്തെടുത്തത്. കൈകാലുകൾ ബന്ധിപ്പിച്ച് മുഖം തുണികൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം.

സംഭവം നടന്നതിൽ വിഷമമുണ്ടെന്നും പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും എല്ലാ കുറ്റകൃത്യങ്ങളും നിയമത്തിന് മുന്നിൽ വരുമെന്നും ആഭ്യന്തരമന്ത്രി ലക്‌മെൻ റിൻ‌ബുയി പറഞ്ഞു. കൊല്ലപ്പെട്ടയാളെ നാല് മരുമക്കളടക്കം കുറച്ച് പേർ ചേർന്ന് കൊണ്ടുപോകുകയായിരുന്നുവെന്നും തുടർന്ന് വരാൻ വൈകിയതിനെ തുടർന്ന് കുടുംബാംഗങ്ങൾ പൊലീസിൽ പരാതിപ്പെടുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.