ഷില്ലോങ്: ഇന്ത്യയിലെ എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആറാമത്തെ കൊവിഡ് രഹിത സംസ്ഥാനമായി മേഘാലയ മാറിയേക്കും. സംസ്ഥാനത്തെ 11 കൊവിഡ് രോഗികളിൽ 10 പേരും രോഗ മുക്തരായതായി മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മ പറഞ്ഞു. പതിനൊന്നാമത്തെ രോഗിയുടെ രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവ് ആണ്. 24 മണിക്കൂറിനുള്ളിൽ മറ്റൊരു പരിശോധന നടത്തും. ആ പരിശോധനയും നെഗറ്റീവ് ആണെങ്കിൽ രോഗിയെ കൊവിഡ് മുക്തനായി പ്രഖ്യാപിക്കുമെന്നും അതോടെ സംസ്ഥാനം കൊവിഡ് മുക്തമാകുമെന്നും അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.
വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന ഒൻപത് രോഗികളിൽ ഭൂരിഭാഗവും ഏതാനും ദിവസങ്ങൾക്കുള്ളിൽ മോചിതരാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. മൂന്ന് രോഗികൾ രോഗമുക്തരായതായും ആരോഗ്യമന്ത്രി പറഞ്ഞു.
അസമിലെ 42 കേസുകളിൽ 37പേർ നേരിട്ടോ അല്ലാതെയോ നിസാമുദ്ദീൻ തബ്‌ലീഗ് ജമാഃഅത്ത് സഭയിൽ പങ്കെടുത്തവരാണ്. വിദേശ യാത്ര ചരിത്രമുള്ള ഒരു രോഗി ഏപ്രിൽ 10 ന് തെക്കൻ അസമിൽ മരിച്ചു.
സിക്കിം, നാഗാലാൻഡ് സംസ്ഥാനങ്ങളിൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അരുണാചൽ പ്രദേശ്, മണിപ്പൂർ, ത്രിപുര എന്നീ സംസ്ഥാനങ്ങൾ കഴിഞ്ഞ മാസം കൊവിഡ് രഹിത സംസ്ഥാനങ്ങളായി മാറി.