മുംബൈ: പ്രതിമാസം ഒരു കോടി സാമ്പിളുകൾ പരിശോധിക്കാൻ സാധിക്കുന്ന മെഗാലാബ് നിർമിക്കാൻ ഒരുങ്ങി ഐഐടി വിദ്യാർഥികൾ. ഇതിനായി ഐഐടി കാൺപൂർ പൂർവ്വ വിദ്യാർഥികളും കേന്ദ്രത്തിലെ പ്രധാന ശാസ്ത്ര ഉദ്യോഗസ്ഥനുമായ കെ വിജയ് രാഘവ അധ്യക്ഷതയിൽ മുംബൈയിൽ കൗൺസിൽ രൂപീകരിച്ചു. സംരംഭത്തിന് പാർട്‌ണർമാരെ തെരഞ്ഞെടുക്കുന്നതിനായി ആഗോളതലത്തിൽ പരിശോധന ആരംഭിച്ചതായി കൗൺസിൽ അറിയിച്ചു.
ഈ മാസം ആദ്യം 'കൊവിഡ് ടെസ്റ്റ് ബസ്' എന്ന സംരംഭവും കൗൺസിൽ ആരംഭിച്ചിരുന്നു. മെഗാലാബ് രൂപകൽപ്പന ചെയ്യുന്നതിനായി ഒരു സംഘം ഇതിനോടകം തന്നെ പ്രവർത്തനമാരംഭിച്ചതായി ഐഐടി പൂർവവിദ്യാർഥി സമിതി പ്രസിഡന്റ് രവി ശർമ പറഞ്ഞു. മുംബൈയിലെ മുഴുവൻ ജനങ്ങളെയും പരിശോധിക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം അറിയിച്ചു.