ETV Bharat / bharat

നിസാമുദ്ദീൻ സംഭവം; ഏഴ് പേർക്കെതിരെ കേസെടുത്തു

കേസിലെ പ്രധാന പ്രതി മൗലാന സാദ് ഒളിവിലാണ്

Maulana Saad goes missing  Tablighi Jamaat  Crime Branch  Nizamuddin Markaz  COVID 19  Epidemic Diseases Act  നിസാമുദീൻ സംഭവം  ഏഴ് പേർക്കെതിരെ കേസെടുത്തു  മൗലാന സാദിൻ  സിബിഐ
നിസാമുദീൻ സംഭവം; ഏഴ് പേർക്കെതിരെ കേസെടുത്തു
author img

By

Published : Apr 1, 2020, 3:07 PM IST

ന്യൂഡൽഹി: സർക്കാർ നിർദേശങ്ങൽ ലംഘിച്ചതിന് നിസാമുദ്ദീന്‍ മർക്കസിലെ മൗലാന സാദിനും മറ്റ് ആറ് പേർക്കുമെതിരെ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ ഒത്തുകൂടിയതിനെതിരേ ഡല്‍ഹി സര്‍ക്കാര്‍ പൊലീസ് അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. നിലവിൽ ഡല്‍ഹി ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കേസിലെ പ്രധാന പ്രതി മൗലാനയോട് ചോദ്യം ചെയ്യലിന്‌ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിളും ഇയാള്‍ ഇപ്പോൾ ഒളിവിലാണെന്നാണ് വിവരം. കഴിഞ്ഞ മൂന്ന് ദിവസമായി ഇയാൾ വീട്ടിലില്ല.ഡോ.സീഷൻ, മുഫ്തി ഷഹസാദ്, മുഹമ്മദ് ഷാഫി, യൂനുസ്, മുഹമ്മദ് സൽമാൻ, മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

ദക്ഷിണ ഡൽഹിയിലെ നിസാമുദ്ദീനില്‍ തബ്ലീഗ് ജമാഅത്തിന്‍റെ പരിപാടിയിൽ പങ്കെടുത്ത നൂറിലേറെ പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്‌. രാജ്യത്തിന്‍റെ വിവധ ഭാഗങ്ങളിലായി നിരവധി പേർ നിരീക്ഷണത്തിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.