ഹൈദരാബാദ്: തെലങ്കാനയിലെ ബദ്രാദി കൊതഗുഡം ജില്ലയില്‍ പൊലീസും മാവോവാദികളും തമ്മിലുണ്ടായ വെടിവെപ്പില്‍ ഒരു മാവോവാദി കൊല്ലപ്പെട്ടു. ചത്തീസ്‌ഗഢ് അതിര്‍ത്തിക്കു സമീപം ബോദ്ഗു വനത്തിനുള്ളിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പൊലീസ് വനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് മാവോവാദികളുമായി ഏറ്റുമുട്ടല്‍ നടന്നത്.
പൊലീസുകാര്‍ക്ക് ആര്‍ക്കെങ്കിലും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ഏറ്റുമുട്ടലിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മാവോവാദികളില്‍ നിന്നും പൊലീസ് ആയുധങ്ങള്‍ പിടിച്ചെടുത്തു. മാവോവാദികളുടെ പ്രബലകേന്ദ്രമായിരുന്ന പശ്ചിമബംഗാളില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടതിനെത്തുടര്‍ന്ന് തങ്ങളുടെ പ്രവര്‍ത്തന മണ്ഡലം ചത്തീസ്‌ഗഢ് അതിര്‍ത്തികളിലേക്കു വ്യാപിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍.