ന്യൂഡല്‍ഹി; രാജ്യം നേരിടുന്ന സാമ്പത്തിക മുരടിപ്പ് പരിഹരിക്കാൻ അഞ്ചിന നിർദ്ദേശങ്ങളുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ഇപ്പോഴത്തെ സാമ്പത്തിക പിന്നാക്കാവസ്ഥയില്‍ നിന്ന് കരകയറാൻ വർഷങ്ങൾ വേണ്ടി വരുമെന്നും മൻമോഹൻ സിങ് വ്യക്തമാക്കി. വാർത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നതിന് പകരം രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അംഗീകരിക്കാൻ തയ്യാറാകണമെന്നും മൻമോഹൻ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. രാജ്യത്തിന് വേണ്ടത് ഘടനാപരമായ പരിഷ്കാരങ്ങളാണ്. പൊടിക്കൈകൾ കൊണ്ടോ നോട്ട് നിരോധനം പോലുള്ള ഭീമ അബദ്ധങ്ങൾ കൊണ്ടോ പ്രയോജനമില്ലെന്നും മൻമോഹൻ പറഞ്ഞു.
ഹ്രസ്വകാലത്തേക്ക് വരുമാന നഷ്ടമുണ്ടാകുമെങ്കിലും ജിഎസ്‌ടി നിരക്ക് ഏകീകരിക്കുക, കാർഷിക മേഖല പുനരുദ്ധരിച്ച് ഗ്രാമീണ മേഖലയെ ശക്തിപ്പെടുത്തുക, പണ ലഭ്യത കുറയുന്നതിന് പരിഹാരം കാണുക, ടെക്സ്റ്റൈല്‍, വാഹന, ഇലക്ട്രോണിക്സ്, നിർമ്മാണ മേഖലകളെ പുനരുജ്ജീവിപ്പിക്കുക എന്നിവയാണ് മൻമോഹന്‍റെ നിർദ്ദേശങ്ങൾ. ഇതോടൊപ്പം പുതിയ കയറ്റുമതി വിപണി കണ്ടെത്താൻ ശ്രമിക്കണമെന്നും അദ്ദേഹം പറയുന്നു. 1991ലെയും 2008ലെയും ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാൻ കഴിഞ്ഞത് സ്വന്തം നേട്ടമായും ഉയർത്തിക്കാട്ടിയ മൻമോഹൻ ഇപ്പോഴത്തേത് മനുഷ്യൻ വരുത്തിവെച്ച പ്രതിസന്ധിയാണെന്ന് ആരോപിച്ചു.
മൗനം വിട്ട് മൻമോഹൻ; രാജ്യത്തെ രക്ഷിക്കാൻ അഞ്ചിന നിർദ്ദേശം - manmohan singh
രാജ്യത്തിന് വേണ്ടത് ഘടനാപരമായ പരിഷ്കാരങ്ങളാണ്. പൊടിക്കൈകൾ കൊണ്ടോ നോട്ട് നിരോധനം പോലുള്ള ഭീമ അബദ്ധങ്ങൾ കൊണ്ടോ പ്രയോജനമില്ലെന്നും മൻമോഹൻ പറഞ്ഞു.
ന്യൂഡല്‍ഹി; രാജ്യം നേരിടുന്ന സാമ്പത്തിക മുരടിപ്പ് പരിഹരിക്കാൻ അഞ്ചിന നിർദ്ദേശങ്ങളുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ഇപ്പോഴത്തെ സാമ്പത്തിക പിന്നാക്കാവസ്ഥയില്‍ നിന്ന് കരകയറാൻ വർഷങ്ങൾ വേണ്ടി വരുമെന്നും മൻമോഹൻ സിങ് വ്യക്തമാക്കി. വാർത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നതിന് പകരം രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അംഗീകരിക്കാൻ തയ്യാറാകണമെന്നും മൻമോഹൻ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. രാജ്യത്തിന് വേണ്ടത് ഘടനാപരമായ പരിഷ്കാരങ്ങളാണ്. പൊടിക്കൈകൾ കൊണ്ടോ നോട്ട് നിരോധനം പോലുള്ള ഭീമ അബദ്ധങ്ങൾ കൊണ്ടോ പ്രയോജനമില്ലെന്നും മൻമോഹൻ പറഞ്ഞു.
ഹ്രസ്വകാലത്തേക്ക് വരുമാന നഷ്ടമുണ്ടാകുമെങ്കിലും ജിഎസ്‌ടി നിരക്ക് ഏകീകരിക്കുക, കാർഷിക മേഖല പുനരുദ്ധരിച്ച് ഗ്രാമീണ മേഖലയെ ശക്തിപ്പെടുത്തുക, പണ ലഭ്യത കുറയുന്നതിന് പരിഹാരം കാണുക, ടെക്സ്റ്റൈല്‍, വാഹന, ഇലക്ട്രോണിക്സ്, നിർമ്മാണ മേഖലകളെ പുനരുജ്ജീവിപ്പിക്കുക എന്നിവയാണ് മൻമോഹന്‍റെ നിർദ്ദേശങ്ങൾ. ഇതോടൊപ്പം പുതിയ കയറ്റുമതി വിപണി കണ്ടെത്താൻ ശ്രമിക്കണമെന്നും അദ്ദേഹം പറയുന്നു. 1991ലെയും 2008ലെയും ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാൻ കഴിഞ്ഞത് സ്വന്തം നേട്ടമായും ഉയർത്തിക്കാട്ടിയ മൻമോഹൻ ഇപ്പോഴത്തേത് മനുഷ്യൻ വരുത്തിവെച്ച പ്രതിസന്ധിയാണെന്ന് ആരോപിച്ചു.
മൗനം വിട്ട് മൻമോഹൻ; രാജ്യത്തെ രക്ഷിക്കാൻ അഞ്ചിന നിർദ്ദേശം
ന്യൂഡല്‍ഹി; രാജ്യം നേരിടുന്ന സാമ്പത്തിക മുരടിപ്പ് പരിഹരിക്കാൻ അഞ്ചിന നിർദ്ദേശങ്ങളുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ഇപ്പോഴത്തെ സാമ്പത്തിക പിന്നാക്കാവസ്ഥയില്‍ നിന്ന് കരകയറാൻ വർഷങ്ങൾ വേണ്ടി വരുമെന്നും മൻമോഹൻ സിങ് വ്യക്തമാക്കി. വാർത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നതിന് പകരം രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അംഗീകരിക്കാൻ തയ്യാറാകണമെന്നും മൻമോഹൻ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. രാജ്യത്തിന് വേണ്ടത് ഘടനാപരമായ പരിഷ്കാരങ്ങളാണ്. പൊടിക്കൈകൾ കൊണ്ടോ നോട്ട് നിരോധനം പോലുള്ള ഭീമ അബദ്ധങ്ങൾ കൊണ്ടോ പ്രയോജനമില്ലെന്നും മൻ മോഹൻ പറഞ്ഞു.
ഹ്രസ്വകാലത്തേക്ക് വരുമാന നഷ്ടമുണ്ടാകുമെങ്കിലും ജിഎസ്‌ടി നിരക്ക് ഏകീകരിക്കുക, കാർഷിക മേഖല പുനരുദ്ധരിച്ച് ഗ്രാമീണ മേഖലയെ ശക്തിപ്പെടുത്തുക, പണ ലഭ്യത കുറയുന്നതിന് പരിഹാരം കാണുക, ടെക്സ്റ്റൈല്‍, വാഹന, ഇലക്ട്രോണിക്സ്, നിർമ്മാണ മേഖലകളെ പുനരുജ്ജീവിപ്പിക്കുക എന്നിവയാണ് മൻമോഹന്‍റെ നിർദ്ദേശങ്ങൾ. ഇതോടൊപ്പം പുതിയ കയറ്റുമതി വിപണി കണ്ടെത്താൻ ശ്രമിക്കണമെന്നും അദ്ദേഹം പറയുന്നു. 1991ലെയും 2008ലെയും ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാൻ കഴിഞ്ഞത് സ്വന്തം നേട്ടമായും ഇപ്പോഴത്തേത് മനുഷ്യൻ വരുത്തിവെച്ച പ്രതിസന്ധിയാണെന്നും മൻമോഹൻ സിങ് പറഞ്ഞു.
Conclusion: